Image

ഹൗഡി മോദി പരിപാടിക്കു പ്രസിഡന്റ് ട്രമ്പ് പങ്കെടുക്കും

Published on 15 September, 2019
ഹൗഡി മോദി പരിപാടിക്കു പ്രസിഡന്റ് ട്രമ്പ് പങ്കെടുക്കും
സെപ്റ്റംബര്‍ 22-നു ഹൂസ്റ്റണില്‍ നടക്കുന്ന 'ഹൗഡി മോദി' സ്വീകരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പംപ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കും. ഇക്കാര്യം പരിപാടിയുടെ സംഘാടകര്‍ സ്ഥിരീകരിച്ചു

അര ലക്ഷത്തില്‍ പരം പേരാണു ഇതിനകം പരിപാടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മാര്‍പാപ്പ കഴിഞ്ഞാല്‍ ഒരു വിദേശ നേതാവിനു ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണമായിരിക്കും ഇത്. ടെക്‌സസിനു പുറത്തു നിന്ന് 8000-ല്‍ പരം പേര്‍ പങ്കെടുക്കുന്നു.

ട്രമ്പ് പങ്കെടുക്കുന്നത് ഇന്ത്യക്ക് വലിയ നേട്ടമാകും. പ്രത്യേകിച്ച്കശ്മീര്‍ പ്രശ്‌നം കീറാമുട്ടിയായി നില്‍ക്കുന്ന സാഹചര്യത്തില്‍.ഇലക്ഷനു മല്‍സരിക്കുന ട്രമ്പിനു ഇത്രയധികം പേരുടെ പിന്തുണ തേടാനും ഇതു സഹായിക്കും.

സെപ്റ്റംബര്‍ 28 വരെ അമേരിക്കയില്‍ തുടരുന്ന മോദി ഐക്യരാഷ്ട്ര ജനറല്‍ അസംബ്ലിയില്‍ സംസാരിക്കും. പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും മോദിക്ക് ശേഷം സംസാരിക്കുന്നുണ്ട്. വിവിധ കമ്പനികളുടെ സി.ഇ.ഒമാരുമായും മോദി ചര്‍ച്ച നടത്തും.

ഇതേ സമയം മോദിയെ വരവേല്‍ക്കുന്ന 612 സംഘടനകള്‍ക്കൊപ്പം ചേരാന്‍ ഇന്ത്യന്‍ മുസ്ലിംസ് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (ഐമാഗ്) മുന്നൊട്ടു വന്നത് പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു. സ്വച്ച് ഭാരത് പദ്ധതിയെ അഭിനന്ദിച്ച്ഗേറ്റ്‌സ് ഫൗണ്ടേഷന്‍ പ്രധാനമന്ത്രിയെ ആദരിക്കുന്നതിനെതിരെ പല മുസ്ലിം-മനുഷ്യാവകാശ സംഘടനകള്‍ രംഗത്തു വന്നിട്ടുള്ള പശ്ചാത്തലത്തില്‍ ഇത് ഏറെ ശ്രദ്ധേയമാണ്.

മറ്റു സംസ്‌കാരങ്ങളും മതങ്ങളുമായി സൗഹ്രുദം സ്രുഷ്ടിക്കുകയാണു ഐമാഗിന്റെ ലക്ഷ്യമെന്നു ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍ ഡോ. മഖ്ബൂല്‍ ബട്ട് വിശദീകരിച്ചു. മറ്റുള്ളവരൂടെ വിശ്വാസമോ പ്രവര്‍ത്തനമോ ആയി തങ്ങള്‍ക്കു യോജിപ്പില്ലായിരിക്കാം, എന്നാല്‍ അവരുമായി സഹകരിക്കാതെ നിന്നാല്‍ നമ്മുടെ നിലപാട്വ്യക്തമാക്കാനാവില്ല. തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ മേശക്ക് ചുറ്റും ഒരു സ്ഥാനം ഉണ്ടാകുന്നതാണു അങ്ങനെ ഇല്ലാതിരിക്കുന്നതിലും നല്ലത്.

നേരത്തെ ഹിന്ദു സ്വയം സേവക് സംഘിന്റെ നാഷനല്‍ വൈസ് പ്രസിഡന്റ് രമേഷ് ഭുട്ടാലയേ ഐമാഗ് റംസാന്‍ ആഘോഷത്തില്‍ പകെടുപ്പിച്ചതും ഇരു സമുദായങ്ങളും തമ്മിലുള്ള സൗഹ്രുദം മെച്ചപ്പെടാന്‍ കാരണമായി.

സിലിക്കോണ്‍ വാലിയില്‍ സ്വീകരണത്തിനു ശേഷം പ്രധാനമന്ത്രി മോദി സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നിന്നു ഇന്ത്യയിലേക്കു നേരിട്ടുള്ള വിമാന സര്‍വീസ് പ്രഖ്യാപിച്ചിരുന്നു. ഹൂസ്റ്റണില്‍ നിന്നും നേരിട്ടുള്ള ഫ്‌ലൈറ്റ് പ്രഖ്യാപിക്കുമെന്നു പലരും കരുതുന്നു

കോണ്‍ഗ്രസംഗങ്ങളും സെനറ്റംഗങ്ങളുമായി 60-ല്‍ പരം പേരാണു സ്വീകരണത്തില്‍ പങ്കെടുക്കുക. പ്രസിഡന്റ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസിലെ ആദ്യഹിന്ദു അംഗവുമായ ടുള്‍സി ഗബ്ബാര്‍ഡ്, രാജാ ക്രുഷ്ണമൂര്‍ത്തി, ജോണ്‍ കൊര്‍ണിന്‍, ഷൈല ജാക്‌സന്‍ ലീ, സെന്റര്‍ ടെഡ് ക്രൂസ് തുടങ്ങി ഒട്ടേറേ പേര്‍.

ടുള്‍സി ഗബ്ബാര്‍ഡിന്റെ സ്ഥാനാര്‍ഥിത്വത്തിനു സഹായം എത്തിക്കുന്നത് സംഘപരിവാര്‍ ശക്തികളാണെന്നു ഈയിടെ കാരവന്‍ മാസികയില്‍ വന്ന ലേഖനം ആരോപിച്ചിരുന്നു. അവര്‍ക്കു സംഭാവന നല്‍കുന്നവരില്‍ ഹിന്ദു അമേരിക്കാരാണു മുന്നില്‍. എന്നാല്‍ഇത് ഹിന്ദു വിരോധം ആണെന്നാനു അവരുടെ നിലപാട്.

എന്തായാലും അടുത്ത ഡിബേറ്റിലേക്കു അവര്‍ ഇതു വരെ യോഗ്യത നേടിയിട്ടില്ല. 130,000 വ്യക്തികളുടെ സംഭാവന ലഭിച്ചുവെങ്കിലും രണ്ട് പ്രധാന അഭിപ്രായ വോട്ടുകളില്‍ രണ്ട് ശതമാനത്തിലേറേ പിന്തുണ നേടാത്തതാണു കാരണം.

ഹൗ ഡു യു ഡു എന്ന അഭിവാദ്യത്തില്‍ നിന്നാണു ഹൗഡി മോഡി എന്ന പ്രയോഗം. 

Trump to attend 'Howdy Modi' rally in rare honour to foreign leader 

BY ARUL LOUIS

New York, Sep 16 (IANS) US President Donald Trump will make an unprecedented appearance with Prime Minister Narendra Modi at the "Howdy Modi" rally in Houston on Sunday, the White House has announced.

It is a rare honour for a US President to appear at an ethnic meeting with a foreign leader and has not happened on the scale of the Houston rally with political overtones in recent memory.

"It will be a great opportunity to emphasize the strong ties between the people of the United States and India, to reaffirm the strategic partnership between the world's oldest and largest democracies, and to discuss ways to deepen their energy and trade relationship," the White House said on Sunday.

"The event, 'Howdy, Modi! Shared Dreams, Bright Futures,' is expected to draw tens of thousands of people," it added.

According to the Texas India Forum, which is organising the rally, 60 lawmakers are expected the event for which 50,000 people have registered.

The joint appearance will boost Modi's presence on the US stage and will also be controversial in the divisive US political landscape.

It is also an outreach ahead of next year's election by Trump to the Indian American community that leans towards the Democratic Party.

According to Pew Research, only 18 percent of Indian Americans support the Republican Party, while 65 percent back the Democrats.

Trump has reached out to the Indian-American community, which is the highest-earning and among the highly educated ethnic group in the US to draw them into the Republican fold with his message of fighting terrorism and promoting pro-growth economic policies.

During the campaign the 2016 election, Trump attended a rally organised by the Republican Hindu coalition with the theme, "Humanity United Against Terror".

It was the first time a presidential candidate attended a Hindu or an Indian event to seek votes.

He said at that event: "Let me start by stating right up front that if I'm elected president, the Indian and Hindu community will have a true friend in the White House. That, I can guarantee you."

Indian Americans have contributed about $1 million to the Trump re-election campaign as of June 30, according to research by The Los Angeles Times.

The Democrats competing for the party's presidential nomination, received about $2 million, the newspaper reported.

The Houston rally will also be a public reiteration of the close relations developing between India and the US under Trump, which came under stress after Trump made ann off the cuff remark in July that Modi had asked him to mediate or "arbitrate" the Kashmir dispute.

India immediately denied the assertion and later US officials also backtracked the Trump assertion.

Trump and Modi met in Biarritz, France, on the sidelines of the G7 meeting, where Trump reassured Modi of his continued support and commitment to furthering relations.

While Trump has supported legal immigration by highly qualified people, which could benefit Indians, it has been overshadowed by his campaign against illegal immigrants.

By conflating his remarks about legal and illegal immigrants his critics, they have caused some anxiety in the Indian American community.

Trump's appearance at the Houston meeting will be an attempt to reassure the community.

Trump's strong backing for India against terrorism as well as his administration's position that removing Kashmir's special status under Article 370 of the Constitution have strong support in the Indian community.

However, there have also been tension over trade because of Trump's American First policy.

On the other side, the joint Trump-Modi meeting will draw Modi into the vortex of divisive US politics.

Trump's public appearances have been dogged by protests and counter-protests.

Protests have centred on the Trump administration's campaign against illegal immigration and the treatment of those entering the US illegally.

Pakistani groups have been mobilising for a protest outside the "Howdy Mody" event. Other protests can now be expected alongside theirs.

(Arul Louis can be contacted at arul.l@ians.in and followed on Twitter @arulouis)

ഹൗഡി മോദി പരിപാടിക്കു പ്രസിഡന്റ് ട്രമ്പ് പങ്കെടുക്കും
Join WhatsApp News
Shame on you Trump 2019-09-16 08:53:24
What a shame to attend the religious-political rally, Mr Trump. Have you studied the history of the fanatic BJP-RSS and checked the background of Modi before taking this decision?
Protest 2019-09-16 09:43:42
സംഘ പരിവാർ അമേരിക്കയെ വരുതിക്കാക്കുന്നു? ഇത് അമേരിക്കക്കോ ലോകത്തിനോ നല്ലതല്ല.
Mathew V. Zacharia, New Yorker 2019-09-16 10:14:22
All the best for Harmony and welfare of all. Mathew V. Zacharia, New Yorker
അതിനു മുമ്പ് തന്നെ ജയിലില്‍ പോകും 2019-09-16 15:45:01

ചൂട് വാര്‍ത്തകള്‍ ചുരുക്കത്തില്‍

ബ്രെറ്റ് കാവന ഒരു തട്ടിപ്പ് പ്രക്രിയയിലൂടെ, കള്ളം പറഞ്ഞു സുപ്രീം കോടതിയിൽ ചേർത്തു, കോടതിയിൽ അദ്ദേഹത്തിന്റെ സ്ഥാനം സത്യവും നീതിയും തേടുന്നതിനുള്ള അപമാനമാണ്. ഇംപീച്ച് ചെയ്യണം

 40 ദശലക്ഷം ഡോളർ മുൻ ട്രംപ് പ്രചാരണ ചെയർമാൻ മുള്ളറുമായുള്ള അപേക്ഷാ കരാർ നഷ്ടപ്പെടുത്താൻ സമ്മതിച്ച തുകയാണ്. റഷ്യയുമായി ചാരപണികള്‍ നടത്തിയിട്ടില്ല എന്ന് ട്രംപ് പറയുമ്പോള്‍ മുള്ളര്‍  റിപ്പോർട്ട് വായിച്ചിട്ടില്ല എന്ന് വെക്തം

തിരഞ്ഞെടുപ്പിന് ശേഷം പരിവർത്തന വേളയിൽ, എഫ്ബിഐ ആശയവിനിമയങ്ങൾ ഉയർന്ന തലത്തിൽ ഹാക്ക് ചെയ്തതിന് റഷ്യക്കെതിരായ ഒബാമയുടെ ഉപരോധത്തെ ട്രംപ് എതിർത്തു.

റഷ്യ; സിലിക്കൺ വാലിയിൽ പണം വാരി വിതറിയ സമയത്തുതന്നെ, മാഗ്നിറ്റ്സ്കി വീഴുന്നതിന് തൊട്ടുമുമ്പ്, എഫ്ബിഐ-സിഐയുടെ മിക്ക പ്രവർത്തനങ്ങളിലും റഷ്യ തുളച്ചുകയറിയതായി കണ്ടെത്തി.

ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് കയറിയതിനു ശേഷം ഇതുവരെ, 65 വിദേശ ഗവൺമെന്റുകളിൽ നിന്നുള്ള 111 ഉദ്യോഗസ്ഥർ ഒരു ട്രംപ് ഹോട്ടലുകളില്‍  137 സന്ദർശനങ്ങൾ നടത്തി, ട്രംപിന്‍റെ സ്വത്തുക്കളിൽ എത്ര വിദേശ പണം ഒഴുകിവന്നു എന്നുള്ള ചോദ്യം ഉയർത്തുന്നു.

യുണൈറ്റഡ് ഓട്ടോ വർക്കേഴ്സ് യൂണിയൻ ജനറൽ മോട്ടോഴ്‌സിനെതിരെ ഞായറാഴ്ച വൈകി പണിമുടക്കി. 2007 ന് ശേഷം അമേരിക്കയിലെ ഏതൊരു തൊഴിലാളി സംഘടനയും നടത്തുന്ന ഏറ്റവും വലിയ പണിമുടക്കാണിത്. അമേരിക്കയിലെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ ജി‌എം അതിന്റെ ശമ്പളപ്പട്ടികയിൽ 46,000 യു‌എഡബ്ല്യു അംഗങ്ങളുണ്ട്.

ജസ്റ്റിസ് ബ്രെറ്റ് സുപ്രീം കോടതിയിൽ രണ്ടാം വർഷം ആരംഭിക്കുമ്പോൾ, തനിക്കെതിരായ ലൈംഗിക ദുരുപയോഗ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ എഫ്ബിഐ പരിമിതപ്പെടുത്തിയതെങ്ങനെയെന്ന് പുതിയ അനേഷണം ആരംഭിച്ചു. കവാനയുടെ കടങ്ങള്‍ ആരു കൊടുത്തു വീട്ടി എന്നതും അനേഷണത്തില്‍.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക