Image

ഡ്രോണ്‍ യുദ്ധമോ ? (ബി ജോണ്‍ കുന്തറ)

Published on 15 September, 2019
ഡ്രോണ്‍ യുദ്ധമോ ? (ബി ജോണ്‍ കുന്തറ)
യമനില്‍ നിന്നും, ഡ്രോണ്‍ മാര്ഗ്ഗം  അയക്കപ്പെട്ട ബോംബുകള്‍ സൗദി അറേബ്യയുടെ എണ്ണ ഉല്‍പ്പാദനം താല്‍ക്കാലികമായി പകുതി വെട്ടിക്കുറച്ചിരിക്കുന്നു ഇത് ആഗോള എണ്ണ കച്ചവടത്തെ ബാധിക്കും എന്നത് തീര്‍ച്ച.

ഈ ആക്രമണത്തിന്‍റ്റെ പിന്നില്‍ ഇറാന്‍റ്റെ കറുത്തകരങ്ങള്‍ എന്ന് അമേരിക്കന്‍ ഭരണ വക്താക്കള്‍ കുറ്റപ്പെടുത്തുന്നു. ഒരു കാര്യം രഹസ്യമല്ല സൗദി ഭരണകൂടം വര്‍ഷങ്ങളായി യെമനിലെ ഹൗത്തി എന്ന   വിപ്ലവ സംഗവുമായി യുദ്ധത്തിലെന്നത്. ഇവരെ ഇറാന്‍ പോലുള്ള രാജ്യങ്ങള്‍ സഹായിക്കുന്നുണ്ട് എന്നത് മറ്റൊരു വാസ്തവം. ഇറാന്‍ സൗദി അറേബിയയുടെ എറ്റവും പ്രധാന ശത്രു.

യെമന്‍ ഒരു വിഘടിത രാജ്യമാണ് ഒരു പക്ഷത്തു യമനി ഭരണകൂടവും അവരെ തുണക്കുന് യൂണയിറ്റഡ് അറബ് എമിററ്റസ് മറുവശത്തു ഇറാന്‍ സഹായിക്കുന്ന ഹൗത്തി എന്ന സംഗം. ഇവര്‍ തമ്മിലുള്ള പോരാട്ടങ്ങളില്‍ ലക്ഷക്കണക്കിനു യമനി പൗരന്മാര്‍ കൊലചെയ്യ പെട്ടിരിക്കുന്നു നിരവധി സ്ഥിരം യുദ്ധക്കെടുതികളില്‍.

ഇതൊരു ഒറ്റപ്പെട്ട സംഭവമായി ലോക രാഷ്ടങ്ങള്‍ കണക്കാക്കി മാറ്റരുത്. ഇറാനും അമേരിക്കയുമായുമായുള്ള ബന്ധം മോശത്തില്‍ നിന്നും വഷളായി മാറിക്കൊണ്ടിരിക്കുന്നു. ഇറാന്‍ അണുആയുധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാതെ ഇന്ന് അമേരിക്കന്‍ നേതൃത്വത്തില്‍ നടപ്പാക്കിയിരിക്കുന്ന സാമ്പത്തിക ഉപരോധങ്ങള്‍ മാറ്റുകില്ല. ഈനില ഇറാന്‍റ്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തിരിക്കുന്നു .

ആഗോള തലത്തില്‍ എന്നും ഇന്നും നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ റഷ്യ ചൈന തുണക്കുന്ന രാജ്യങ്ങളും അമേരിക്കയും മറ്റു യൂറോപ്യന്‍ രാഷ്ട്രങ്ങളും സഹായിക്കുന്ന രാഷ്ട്രങ്ങളും മിഡിലീസ്റ്റ് ഇവരുടെ മറ്റൊരു പോര്‍ക്കളം മാത്രം.
പലേ വേദികളിലും ഈ രാജ്യങ്ങളില്‍ നിന്നുമുള്ള ഭരണാധികാരികള്‍ ചിരിച്ചും കെട്ടിപ്പിടിച്ചും പ്രത്യക്ഷപ്പെടാറുണ്ട് എന്നാല്‍ തരംകിട്ടിയാല്‍ കുത്തുന്നതിനുള്ള കത്തിയും ഇവരുടെ കീശകളില്‍ ഉണ്ടെന്നതാണ് സത്യം.

യമനില്‍ നിന്നും വിക്ഷേപിക്കപ്പെട്ട ഡ്രോണുകള്‍ എവിടെ നിര്‍മ്മിച്ചു ആര് ഇവര്‍ക്ക് നല്‍കി. തീര്‍ച്ചയായും ഇതൊന്നും യമന്‍ സൃഷ്ടിച്ഛവയല്ല ഇന്ന് ഏറ്റവും കൂടുതല്‍ ഡ്രോണുകള്‍ നിര്‍മ്മിക്കുന്നത് ചൈന. ഇറാന്‍ ഇവരുടെ ഒരു പ്രധാന ഉപഭോക്താവ്. രണ്ടും രണ്ടും നാലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നതില്‍ വൈദഗ്ധ്യമുള്ള രാജ്യങ്ങളാണ് ചൈനയും റഷ്യയും.

ഈ അതിക്രമം ശ്രദ്ധേയമായ രണ്ടു വിഷയങ്ങള്‍ ചൂണ്ടിക്കാട്ടുന്നു ഒന്ന് ലോകത്തിലെ ഏറ്റവും മികച്ച സൗദി ഭരണത്തിന്‍റ്റെ ഉടമസ്ഥതയിലുള്ള അരാംകോ എന്ന സ്ഥാപനം അവരുടെ ഓഹരികള്‍ പൊതു വിപണയില്‍ വില്‍ക്കുന്നതിനായി ഒരുങ്ങുന്നു. രണ്ടാമത് ഏതാനും ദിനങ്ങള്‍ക്കകം യൂ ന്‍ വാര്‍ഷിക സമ്മേളനം ആരംഭിക്കുന്നു.

ഇറാന്‍ ഭരണാധികാരി ഹസ്സന്‍ റൊഹാനി യു
ന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ന്യൂ യോര്‍കില്‍ വന്നാല്‍ അമേരിക്കന്‍ പ്രസിഡന്‍റ്റ് ഡൊണാള്‍ഡ് ട്രംപ് റൊഹാനിയുമായി കൂടിക്കാഴ്ചക്ക് തയ്യാര്‍ എന്ന് സൂചന നല്‍കിയിട്ടുണ്ട് എന്നാല്‍ റൊഹാനിക്ക് അതില്‍ താല്‍പ്പര്യമില്ല എന്നും അറിയിച്ചിരിക്കുന്നു. സംഘര്ഷാവസ്ഥയുടെ ഊര്‍ജം വര്‍ദ്ധിച്ചിരിക്കുന്ന ഈ അവസ്ഥയില്‍ പരസ്പരം പഴിചാരല്‍ അതുമാത്രമേ യൂ ന്‍ സമ്മേളനത്തില്‍ നിന്നും പ്രതീക്ഷിക്കേണ്ടതുള്ളൂ.

യൂ എ ഇ മേഖല ഈ അതിക്രമത്തിന് മറുപടി ഉടനെ നല്‍കും എന്നതു ആര്‍ക്കും ഊഹിക്കാം. പോര്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമങ്ങള്‍ നടത്തിയാല്‍ അവ പറന്നു പൊങ്ങിയ താവളങ്ങള്‍ ആക്രമിക്കപ്പെടാം എന്നാല്‍ ഡ്രോണ്‍ എവിടെ നിന്നും ഉത്ഭവിച്ചു എന്നു ഉറപ്പായി പറയുവാന്‍ പറ്റില്ല. പലപ്പോഴും ആള്‍പ്പാര്‍പ്പുള്ള സ്ഥലങ്ങളില്‍ നിന്നുമായിരിക്കും വീണ്ടും സംഭവിക്കുവാന്‍ പോകുന്നത് പ്രതികാരം വീട്ടലില്‍  കൂടുതല്‍ നിരപരാധികള്‍ .കോലചെയ്യപ്പെടുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക