Image

തവളക്കല്യാണം വിനയായി; പെയ്തത് പെരുമഴ; ബന്ധം വേര്‍പെടുത്തി

Published on 15 September, 2019
തവളക്കല്യാണം വിനയായി; പെയ്തത് പെരുമഴ; ബന്ധം വേര്‍പെടുത്തി
ഭോപാല്‍ : മഴ പെയ്യാന്‍ തവളക്കല്യാണം നടത്തിയ ജനങ്ങള്‍ വെട്ടിലായി.  വരണ്ടുണങ്ങിയ ഭൂമിയില്‍ പെയ്തത് പെരുമഴ. ഒടുവില്‍ 2 മാസത്തിനുശേഷം ബന്ധം വേര്‍പെടുത്തി.

ഭോപാല്‍ മേഖലയാകെ കടുത്ത വരള്‍ച്ചയില്‍ വലഞ്ഞപ്പോഴായിരുന്നു ഇന്ദ്രാപുരിയിലെ ഓം ശിവ സേവ ശക്തി മണ്ഡല്‍ അംഗങ്ങളുടെ തലയില്‍ 'തവളക്കല്യാണം' എന്ന ആശയം മിന്നിയത്. തവളകളുടെ കല്യാണം നടത്തിയാല്‍ മഴ കനിയുമെന്നായിരുന്നു വിശ്വാസം. കഴിഞ്ഞ ജൂലൈ 19 ന് ആഘോഷമായി മാംഗല്യം നടന്നു.

പിന്നീടങ്ങോട്ടു പെരുമഴയായിരുന്നു മധ്യപ്രദേശിലാകെ. 26% അധികമഴ ലഭിച്ചു. നാടും നഗരവും വെള്ളത്തില്‍ മുങ്ങി. ഭോപാലില്‍ ഞായറാഴ്ച 13 വര്‍ഷത്തെ റെക്കോര്‍ഡ് മഴ പെയ്തു.

നിവൃത്തിയില്ലാതെ തവളകളുടെ ദാമ്പത്യം അവസാനിപ്പിക്കേണ്ടി വന്നു. ഓം ശിവ സേവ ശക്തി മണ്ഡല്‍ അംഗങ്ങള്‍ പ്രതീകാത്മകമായി വിവാഹമോചനം നടത്തി. ഇനി തവളകള്‍ വേറെ വേറെ താമസിക്കുമെന്നാണു പ്രതീക്ഷ, മഴ കുറയുമെന്നും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക