Image

എന്‍.ഡി.എ സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ പ്രകാരമാണ്‌ ട്രക്കുകള്‍ വാങ്ങുന്നത്‌ ആന്റണി

Published on 07 May, 2012
എന്‍.ഡി.എ സര്‍ക്കാര്‍ ഒപ്പുവച്ച കരാര്‍ പ്രകാരമാണ്‌ ട്രക്കുകള്‍ വാങ്ങുന്നത്‌ ആന്റണി
ന്യൂഡല്‍ഹി: 2003-ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ ടട്രയുമായുണ്ടാക്കിയ കരാര്‍ പ്രകാരമാണ്‌ സൈന്യം ട്രക്കുകള്‍ വാങ്ങിക്കുന്നതെന്ന്‌ പ്രതിരോധമന്ത്രി എ.കെ ആന്റണി ലോക്‌സഭയെ അറിയിച്ചു. യു.പി.എ സര്‍ക്കാര്‍ ഒരു ട്രക്കുപോലും ടട്രയില്‍നിന്ന്‌ വാങ്ങിയിട്ടില്ല. കരസേന ആവശ്യപ്പെട്ടതനുസരിച്ച്‌ 2008 ല്‍ പ്രതിരോധ സംഭരണ കൗണ്‍സില്‍ മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി. അതിനുശേഷം ഒരു ടട്ര ട്രക്കുപോലും വാങ്ങിയിട്ടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്‌ ഇക്കാര്യത്തില്‍ ഒന്നും മറച്ചുവയ്‌ക്കാനില്ല. 1973 മുതല്‍ ഇന്ത്യ ടട്രയില്‍നിന്ന്‌ ട്രക്കുകള്‍ വാങ്ങുന്നുണ്ട്‌. 1997 ല്‍ ടട്രയുമായുള്ള കരാര്‍ ഇന്ത്യ പുതുക്കി. 2003 ല്‍ ടട്രയുമായി മറ്റൊരു കരാറില്‍ ഇന്ത്യ ഏര്‍പ്പെട്ടു. ഈ കരാറാണ്‌ ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക