Image

ആണവായുധം പ്രയോഗിക്കുമെന്ന്‌ ആവര്‍ത്തിച്ച്‌ ഇമ്രാന്‍ ഖാന്‍; ഫലം ഭീകരമായിരിക്കുമെന്ന്‌ മുന്നറിയിപ്പ്‌

Published on 15 September, 2019
ആണവായുധം പ്രയോഗിക്കുമെന്ന്‌ ആവര്‍ത്തിച്ച്‌ ഇമ്രാന്‍ ഖാന്‍; ഫലം ഭീകരമായിരിക്കുമെന്ന്‌ മുന്നറിയിപ്പ്‌
ന്യൂഡല്‍ഹി:  കശ്‌മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആണവായുധഭീഷണി ആവര്‍ത്തിച്ച്‌ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്‌. 

ഇന്ത്യയുമായി പരമ്‌ബരാഗത യുദ്ധം ഉണ്ടായാല്‍ പാകിസ്ഥാന്‌ ജയസാധ്യത കുറവാണ്‌. അത്തരമൊരു സാഹചര്യത്തില്‍ ആണവായുധം പ്രയോഗിക്കുക മാത്രമേ മാര്‍ഗമുള്ളൂവെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

 ആണവായുധം കൈവശമുള്ള പാകിസ്ഥാന്‍ അന്തിമപോരാട്ടത്തിനു നിര്‍ബന്ധിക്കപ്പെട്ടാല്‍ ഫലം ഭീകരമായിരിക്കുമെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പു നല്‍കി.

അതിനിടെ ഈ വര്‍ഷം 2,050 തവണയാണ്‌ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതെന്നും ആക്രമണത്തില്‍ 21 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടുവെന്നും വിദേശകാര്യ മന്ത്രാലയം വക്താവ്‌ രവീഷ്‌ കുമാര്‍ അറിയിച്ചു. 

ജമ്മുകശ്‌മീരില്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നുവെന്നു പാകിസ്ഥാന്‍ യുഎന്നില്‍ ആരോപിച്ചതിനു പിന്നാലെയാണ്‌ ഇന്ത്യ കണക്കുകള്‍ പുറത്തുവിട്ടത്‌. തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിലും തദ്ദേശീയര്‍ കൊല്ലപ്പെടുന്നതിലും ഇന്ത്യ ആശങ്ക രേഖപ്പെടുത്തി.

മാത്രമല്ല, ഭീകരര്‍ക്കു നുഴഞ്ഞു കയറാന്‍ പാകിസ്ഥാന്‍ സൗകര്യം ഒരുക്കുന്നുവെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ ഭാഗത്തുനിന്നു യാതൊരുവിധ പ്രകോപനവുമില്ലാതെയാണ്‌ ഇത്രയധികം തവണ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക