Image

ഈ വര്‍ഷം പാകിസ്‌താന്‍ 2000ല്‍ അധികം തവണ വെടിനിര്‍ത്തല്‍ ലംഘിച്ചു- വിദേശകാര്യമന്ത്രാലയം

Published on 15 September, 2019
ഈ വര്‍ഷം പാകിസ്‌താന്‍ 2000ല്‍ അധികം തവണ വെടിനിര്‍ത്തല്‍ ലംഘിച്ചു- വിദേശകാര്യമന്ത്രാലയം


ന്യൂഡല്‍ഹി: ഈ വര്‍ഷം പാകിസ്‌താന്റെ ഭാഗത്തുനിന്ന്‌ 2050ല്‍ അധികം തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായെന്നും ഇതേത്തുടര്‍ന്ന്‌ 21പേര്‍ക്ക്‌ ജീവന്‍ നഷ്ടപ്പെട്ടെന്നും വിദേശകാര്യമന്ത്രാലയം.

2003ലെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കരുതെന്നും നിയന്ത്രണരേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും സമാധാനം പാലിക്കണമെന്നും പാകിസ്‌താനോട്‌ ആവര്‍ത്തിച്ച്‌ ആവശ്യപ്പെട്ടിരുന്നതായും വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറയുന്നു.

ജമ്മു കശ്‌മീരില്‍ മനുഷ്യാവകാശലംഘനങ്ങള്‍ നടക്കുന്നെന്ന ആരോപണം യു എന്നില്‍ പാകിസ്‌താന്‍ ഇന്ത്യക്കെതിരെ ഉന്നയിച്ചിരുന്നു. 

ഇതിനു ദിവസങ്ങള്‍ക്കു ശേഷമാണ്‌ പാകിസ്‌താന്റെ ഭാഗത്തുനിന്നുണ്ടായ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ഇന്ത്യ പുറത്തുവിടുന്നത്‌.

പരമാവധി സംയമനം പാലിച്ചു കൊണ്ടാണ്‌ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനങ്ങളോടും ഭീകരവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളോടും ഇന്ത്യന്‍ സൈന്യം പ്രതികരിക്കുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക