Image

500 തത്തകളെ കടത്താന്‍ ശ്രമിച്ചു; രണ്ട്‌ പേര്‍ പിടിയില്‍

Published on 15 September, 2019
500 തത്തകളെ കടത്താന്‍ ശ്രമിച്ചു; രണ്ട്‌ പേര്‍ പിടിയില്‍
ബര്‍ധമാന്‍: 500 -ഓളം തത്തകളെ കടത്താന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട്‌ രണ്ട്‌ പേര്‍ പിടിയിലായി. പശ്ചിമ ബംഗാളിലെ ബര്‍ധമാന്‍ എന്ന സ്ഥലത്താണ്‌ തത്തക്കടത്ത്‌ സംഘം പിടിയിലാകുന്നത്‌.

വനം വകുപ്പുംക്രൈം കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്നാണ്‌ സംഘത്തെ പിടികൂടിയത്‌. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്‌ഡും അറസ്റ്റും. ഇവരില്‍ നിന്ന്‌ നൂറുകണക്കിന്‌ തത്തകളെയും പിടിച്ചെടുത്തിട്ടുണ്ട്‌.

 തത്തക്കടത്തുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന സംഘത്തിന്റെ കണ്ണികളാണ്‌ പിടിയിലായതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക