Image

കാശ്മീര്‍ പ്രശ്‌നത്തില്‍ അപ്രതീക്ഷിത യുദ്ധത്തിന് സാധ്യതയെന്ന് പാക് മന്ത്രി

Published on 14 September, 2019
കാശ്മീര്‍ പ്രശ്‌നത്തില്‍ അപ്രതീക്ഷിത യുദ്ധത്തിന് സാധ്യതയെന്ന് പാക് മന്ത്രി
ജനീവ: ജമ്മു കശ്മീരിലെ സാഹചര്യം അപ്രതീക്ഷിത യുദ്ധത്തിന് കാരണമായേക്കാമെന്ന് പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തിനിടെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ഏറ്റുമുട്ടലിന്‍റെ അനന്തര ഫലങ്ങള്‍ എന്തായിരിക്കുമെന്ന് പാകിസ്താനും ഇന്ത്യക്കും മനസ്സിലാകും. പക്ഷേ സാഹചര്യം നിര്‍ബന്ധിച്ചാല്‍ എന്തും സംഭവിക്കാം. യു.എന്‍ മനുഷ്യാവകാശ കമീഷണര്‍ മിഷേല്‍ ബാച്ച്‌ലെറ്റിനോട് ഇന്ത്യയുടെയും പാകിസ്താന്‍റെയും ഭാഗങ്ങള്‍ സന്ദര്‍ശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരിലെ സാഹചര്യങ്ങളെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം വേണമെന്ന് കഴിഞ്ഞ ദിവസം ഖുറേഷി ജനീവയില്‍ യു.എന്‍ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ മനോഭാവം കാരണം ഉഭയകക്ഷി ചര്‍ച്ചക്കും സാധ്യത കാണുന്നില്ലെന്നും ഖുറേഷി കുറ്റപ്പെടുത്തിയിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക