Image

മുത്തൂറ്റ് സമരം: എട്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

Published on 14 September, 2019
മുത്തൂറ്റ് സമരം: എട്ട് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു
കൊച്ചി: മുത്തൂറ്റ് ഫിനാന്‍സില്‍ നടക്കുന്ന സമരത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാന്‍ സാഹചര്യമൊരുക്കണമെന്ന ഹൈകോടതി ഉത്തരവ് പാലിക്കാത്തവരെ സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

അയ്യന്തോള്‍, ചാവക്കാട്, കോതമംഗലം, കാലടി, നേര്യമംഗലം, ഈരാറ്റുപേട്ട, വള്ളിക്കാവ്, മണിമല ശാഖകളിലെ എട്ട് ജീവനക്കാര്‍ക്കാണ് സസ്‌പെന്‍ഷന്‍.

സമരത്തിന്‍െറ ഭാഗമായി ശാഖകള്‍ നിര്‍ബന്ധിതമായി അടപ്പിക്കുകയും സ്റ്റാഫ് അംഗങ്ങളെ ആക്രമിക്കുകയും ചെയ്യുന്നതിനെതിരെ മുത്തൂറ്റ് ഫിനാന്‍സിലെ തൊഴിലാളികള്‍ റിട്ട് ഹരജി സമര്‍പ്പിച്ചിരുന്നു. സ്റ്റാഫ് അംഗങ്ങള്‍ക്ക് സംരക്ഷണം നല്‍കണമെന്നും ജോലി ചെയ്യാന്‍ സന്നദ്ധരായവരെ തടസ്സപ്പെടുത്തരുതെന്നും കോടതി ഉത്തരവിറക്കിയിരുന്നു.

എന്നാല്‍, ഇത് വകവെക്കാതെ സി.ഐ.ടി.യു അനുഭാവികളായ ചില തൊഴിലാളികള്‍ ശാഖകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്നാണ് നടപടിയെന്ന് കമ്പനി അധികൃതര്‍ ചൂണ്ടിക്കാട്ടി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക