Image

സ്വിസ് ജനസംഖ്യ എട്ടര മില്യണ്‍ കടന്നു

Published on 14 September, 2019
സ്വിസ് ജനസംഖ്യ എട്ടര മില്യണ്‍ കടന്നു

ജനീവ: സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനസംഖ്യ ചരിത്രത്തിലാദ്യമായി 85 ലക്ഷം പിന്നിട്ടു. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് 8,544,500 ആണ് ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്ന ജനസംഖ്യ.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 0.7 ശതമാനമാണ് ജനസംഖ്യാ വളര്‍ച്ച. പത്തു വര്‍ഷത്തിനിടയിലെ ഏറ്റവും ചെറിയ ജനസംഖ്യാ വര്‍ധനവാണിത്. 1971 മുതല്‍ ആകെ 27 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്.

കാന്റനുകളെ പ്രത്യേകമായി പരിഗണിച്ചാല്‍ ഫ്രീബര്‍ഗിലാണ് ഏറ്റവും വലിയ വളര്‍ച്ച, 1.2 ശതമാനം. ആര്‍ഗൗ, സഗ്, സൂറിച്ച് എന്നിവിടങ്ങളില്‍ 1.1 ശതമാനം വീതം. അതേസമയം, ന്യൂചാറ്റലില്‍ 0.6 ശതമാനവും ടിസിനോയില്‍ 0.1 ശതമാനവും കുറവാണ് ജനസംഖ്യയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

രാജ്യത്താകെ താമസിക്കുന്ന വിദേശികളുടെ എണ്ണം 2,148,300 ആണ്. ആകെ ജനസംഖ്യയുടെ 25.1 ശതമാനം വരും ഇവര്‍. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഒരു ശതമാനം കൂടിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക