Image

വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പക്ഷേത്രത്തിന്റെ ഓണാഘോഷവും വാമനജയന്തി ആഘോഷവും സെപ്റ്റംബര്‍ 15-ന് ആഘോഷിക്കുന്നു

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 14 September, 2019
വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പക്ഷേത്രത്തിന്റെ ഓണാഘോഷവും വാമനജയന്തി ആഘോഷവും സെപ്റ്റംബര്‍ 15-ന് ആഘോഷിക്കുന്നു
ന്യൂയോര്‍ക്ക്  :വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍   ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിന്റെ    ഓണാഘോഷവും   വാമനജയന്തി ആഘോഷവും   ഈ വരുന്ന സെപ്റ്റംബര്‍ പതിനഞ്ചാം തീയതി ഞായറാഴ്ച  രാവിലെ 11.30 മുതല്‍ ക്ഷേത്രത്തില്‍ (606 Halstead Ave, Mamaroneck , NY )   ആഘോഷിക്കുന്നു.വാമന പുജയോട് ആരംഭിക്കുന്ന ഓണാഘോഷത്തില്‍  പ്രേത്യക പൂജകളുംനടത്തുന്നതാണ്. ഓണാഘോഷം എന്നത് വാമന ആഘോഷത്തിന് തുടക്കം കുറിക്കുക കൂടിയാണ്.

ഭൂതകാലത്തിന്റെ നന്മകളുടെ തിരിച്ചുവരവിനായുള്ള മലയാളിയുടെ പ്രാര്‍ത്ഥനാപൂര്‍വ്വമായ അനുഷ്ഠാനമാണ് ഓണം. ഭാവികാലത്തിലേക്ക് നിറമനസോടെ സഞ്ചരിക്കാനുള്ള പ്രതീക്ഷാനിര്‍ഭരമായ ആചാരമാണത്. ഇത് ഭക്തിനിര്‍ഭരമായ അവസ്ഥയില്‍  ആഘോഷിക്കുക എന്നതുകൂടിയാണ് . ഓണ മെസ്സേജ് നല്‍കുന്നത് പ്രശസ്ത സംഗീതജ്ഞയും സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന  ശ്രീമതി   സാവിത്രി രാമാനുന്ദ്  ആണ്.

ഐതീഹ്യങ്ങളുടെ കുടപിടിച്ച് ഓണമെത്തുമ്പോള്‍ ഗൃഹാതുരത്വത്തോടെ നൂറ് നൂറ് ഓണക്കഥകള്‍ പറഞ്ഞുതരാന്‍ ഇന്ന് പല വീടുകളിലും മുത്തശ്ശിമാരില്ല, കാര്‍കശ്യത്തോടെ ഓണത്തിന്റെ ചിട്ടവട്ടങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ കാരണവന്മാരില്ല, എങ്കിലും പ്രവാസികളായ    നമ്മള്‍ ഓണം  ആഘോഷിക്കുന്നുത്  അതിന്റെ എല്ലാ പവിത്രതയോടും കൂടിയാണ്.

 വിഭവ സമര്‍ത്ഥമായ  ഓണസദ്യവെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ആറന്മുള വള്ളസദ്യക്ക്  സമാനമായ ഓണസദ്യയാണ് ഓണത്തിന് വേണ്ടി ഒരുക്കിയിട്ടുള്ളത്.   വിവിധ കലാ  പരിപാടികളും ക്രമീകരിച്ചിടുണ്ട്. ഓണക്കാലത്തിന്റെ എല്ലാ അനുഭൂതിയും ഉണര്‍ത്തുന്ന പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. അത്തപ്പൂക്കളവും, തിരുവാതിരകളിയും   തുടങ്ങിയ കലാപരിപാടികള്‍ ഓണത്തിന്റെ മാറ്റ് കുട്ടുന്നതായിരിക്കും.

വാമനജയന്തി  ആഘോഷത്തിന്റെ വിജയത്തിനായി എല്ലാവരുടെയും സഹായ  സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നതായി ഗുരുസ്വാമി  പാര്‍ത്ഥസാരഥി പിള്ളയും ക്ഷേത്ര കമ്മിറ്റിയും അറിയിച്ചു. 

Join WhatsApp News
Mahabali 2019-09-14 14:57:00
വാമനൻ എന്ന് പറയുന്നത് കൗശലക്കാരനായ ബ്രാഹ്മണനാണ്. ദ്രാവിഡ ജനതയുടെ ഭൂമി മുഴുവൻ കൈവശപ്പെടുത്തിയത് ഈ വാമനൻ എന്ന് പറയുന്ന വക്രത പിടിച്ച ബ്രഹ്‌മാനാണ്. അയാളെ ഇനി പൂജിക്കണം പോലും.! ഒരു കാലത്ത് കേരളത്തിൽ ജന്മിത്വ അവകാശം ബ്രാഹ്മണർക്ക് മാത്രമായിരുന്നു. അയാൾക്ക് പൂജ നടത്തി ഞങ്ങളുടെ മഹാബലിയെ അപമാനിക്കരുതേ, പാർത്ഥ സാരഥി! 
ഹൈജാക്ക് 2019-09-14 19:43:32
കഷ്ടം! തിരുവോണത്തിനെ ഹൈജാക്ക് ചെയ്ത് വാമനജയന്തി ആക്കിയ ആർ‌എസ്‌എസ്സിനു കൂട്ടുനിൽകുകയാണോ അയ്യപ്പ സേവാട്രസ്റ്റ്? 

‘കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായ മഹാബലിയില്‍ നിന്ന് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമരസേനാനിയാണ് വാമനനെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. സത്യസന്ധനും നീതിമാനും ധര്‍മിഷ്ടനുമായ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക് ചവുട്ടിത്താഴ്ത്തിയിട്ടില്ല. തന്റെ ഐശ്വര്യത്തില്‍ അല്‍പം അഹങ്കരിച്ചുപോയ മഹാബലിയുടെ അഹങ്കാരത്തെ നീക്കി അനുഗ്രഹിക്കുകയാണ് വാമനന്‍ ചെയ്തതെന്നാണ് ആര്‍എസ്എസ് നിലപാട്. തന്റെ ഭക്തനായ മഹാബലിയെ ചിരഞ്ജീവിയാക്കി. മഹാബലി കേരളം ഭരിച്ചിട്ടില്ല. മഹാബലിയുടെ സാമ്രാജ്യം ഉത്തരേന്ത്യയിലായിരുന്നു.'


ചൊറിച്ചിൽ എന്തിന്? 2019-09-14 21:10:33
ഓണത്തെയും കേരളത്തെയും അപമാനിക്കുകയാണ് വാമന ജയന്തി ആഘോഷം . ഗുജറാത്തികളാണ് ഇത് തുടങ്ങിയത്.
ഒരു കഥയെപ്പോലും വെറുതെ വിടാത്ത ഹീനത എന്നല്ലാതെ എന്ത് പറയാൻ. മഹാബലി ഉണ്ടായിരുന്നെന്നോ കേരളം ഭരിച്ചിരുന്നെന്നോ ഒക്കെ ഒരു കെട്ട്  കഥ അഥവാ ഐതീഹ്യം മാത്രം. അതിൽ സത്യം എന്തിനു അന്വേഷിക്കുന്നു.? കഥയിൽ ചോദ്യമില്ല.
ദുഷ്ടരെ നിഗ്രഹിക്കുകയാണ് അവതാര ലക്‌ഷ്യം. മഹാബലി നല്ലവനെങ്കിൽ ഭഗവാൻ അദ്ദേഹത്തെ ചവിട്ടി താഴ്ത്തുകയോ അതിനു ശേഷം ഉന്നതമായ സുതലത്തിലേക്കു വിടുകയോ ചെയ്യുമോ?
ഇതിലെ യുക്തിയോ ചരിത്രമോ  അന്വേഷിക്കേണ്ടതുണ്ടോ?.കഥ കഥയായി തുടരട്ടെ. അതിനോട് പോലെയും ചൊറിച്ചിൽ എന്തിന്?
ചൊറിച്ചിൽ രാമൻ 2019-09-14 22:41:04
കഷ്ട്ടം . സത്യം  പറയുമ്പോൾ  പ്രീയ  സാരഥി  ചൊറിച്ചിൽ വരരുത് . നിങ്ങൾക്ക്  വാമനൻ  മതി . ചവിട്ടി  താഴ്ത്തുകാർ  മതി . അവരാണു  ദൈവം .  ഗാന്ധി  വേണ്ടാ , കൊലപാതകി  ഗോഡ്‌സെ  മതി .  ഗോപാലകൃഷ്ണൻ , ശശികല  ടീച്ചർ , കുമ്മനം  എല്ലാം  ഈ മതേതര  USA  യിലും  വരുത്തി  ഇ വിടേയും  കുട്ടിച്ചോറാക്കും . ഇന്ത്യയിൽ മത  മൈത്രി  നശിപ്പിച്ചിട്ടു  ഇങ്ങോടും  ഇതൊക്കെ  ഇറക്കുമതി  ചെയ്യല്ലേ ? USA  യിൽ  എങ്കിലും  സ്വര്യം  തരു . 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക