Image

മൂന്നാം ഡിബേറ്റ്: ബൈഡന്‍ ഇപ്പോഴും മുന്നില്‍ തന്നെ; സെനറ്റര്‍ വാറന്‍ കടുത്ത എതിരാളി (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 14 September, 2019
മൂന്നാം ഡിബേറ്റ്: ബൈഡന്‍ ഇപ്പോഴും മുന്നില്‍ തന്നെ; സെനറ്റര്‍ വാറന്‍ കടുത്ത എതിരാളി (ഏബ്രഹാം തോമസ്)
യോഗ്യത നേടിയ 10 സ്ഥാനാര്‍ഥികളെ പങ്കെടുപ്പിച്ച് നടത്തിയ മൂന്നാമത് ഡമോക്രാറ്റിക് ഡിബേറ്റില്‍ ആരു വിജയിച്ചു?
മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്‍ ആദ്യ പകുതിയില്‍ നന്നായി തിളങ്ങി. രണ്ടാം പകുതിയില്‍ പിന്നോക്കം പോയി. മസച്ചുസെറ്റ്‌സ് സെനറ്റര്‍ എലിസബത്ത് വാറനാണു മികച്ച പ്രകടനം ആദ്യവസാനം കാഴ്ച വച്ചതെന്നു നിരീക്ഷകര്‍ പറയുന്നു. എന്തായാലും ഫ്രണ്ട് റണ്ണര്‍ ഇപ്പോഴും ബൈഡന്‍ തന്നെ. തൊട്ടു പുറകെ വാറന്‍ ഉണ്ട്.

ടെകസ്സില്‍ ഹ്യൂസ്റ്റണിലെ ടെക്സസ് സതേണ്‍ യൂണിവേഴ്സിറ്റി ഹാളില്‍മൂന്നാമത്തെ ഡിബേറ്റ് മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. സ്ഥാനാര്‍ത്ഥികള്‍ ചിലര്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിനെതിരെ കടുത്ത വിമര്‍ശനവുമായി തങ്ങളുടെ വാദങ്ങള്‍ നിരത്തി ഡിബേറ്റ് ആരംഭിച്ചപ്പോള്‍ ആവര്‍ത്തന വിരസത അനുഭവപ്പെട്ടു. തുടര്‍ന്ന് സെനറ്റര്‍ കമല ഹാരിസുംമേയര്‍ ബട്ടീജീജും മറ്റ് ചിലരും താന്‍പോരിമയുടെ വീരഗാഥകള്‍ വീണ്ടും കേള്‍പ്പിച്ചു.

എന്നാല്‍ ഹെല്ത്ത് കെയര്‍ ചര്‍ച്ചകള്‍ ഡിബേറ്റിന്റെപ്രാധാന്യം പുനഃസ്ഥാപിച്ചു. സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്സും സെനറ്റര്‍ എലിസബത്ത് വാറനും എല്ലാവര്‍ക്കും മെഡികെയര്‍ വേണമെന്ന് വാദിച്ചു.

ജോ ബൈഡന്‍ ഇതിനു വേണ്ടിവരുന്ന ഭീമമായ ചെലവിനെ കുറിച്ച് ഓര്‍മ്മിച്ചു. ഓരോരുത്തരുടെയും ഇഷ്ടത്തിനും ആവശ്യത്തിനും അനുസരിച്ച് മാത്രം മെഡികെയറില്‍ ചേരുക എന്ന നിര്‍ദ്ദേശം ഓട്ടോമാറ്റിക് ആയി മെഡികെയര്‍ ലഭ്യമാക്കുകയാണെന്ന് മുന്‍ സെക്രട്ടറി ജൂലിയന്‍ കാസ്ട്രോ വാദിച്ചു. ജോലി നഷ്ടപ്പെടുന്ന ഒരാള്‍ക്ക് ഓട്ടോമാറ്റിക്കായി മെഡികെയര്‍ ലഭിക്കണം, അയാള്‍ വാങ്ങുവാന്‍ കെല്പ്പുള്ളവനാകുന്ന വരെഇന്‍ഷുറന്‍സ് ഇല്ലാത്ത അവസ്ഥ ഉണ്ടാകരുതെന്ന് കാസ്ട്രോ പറഞ്ഞു.

താന്‍ ഇന്‍ഷുറന്‍സ് ഇല്ലാത്ത അവസ്ഥയെക്കുറിച്ച് പറഞ്ഞിട്ടില്ല എന്നായി ബൈഡന്‍. രണ്ടു മിനിട്ട് മുന്‍പ് പറഞ്ഞ കാര്യം ബൈഡന്‍ മറന്നു എന്ന് കാസ്ട്രോപ്രതികരിച്ചു. കാസ്ട്രോയ്ക്ക് ഇതു നേട്ടമായി. (പക്ഷെ ബൈഡന്‍ മറന്നിട്ടില്ല എന്നാണു പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നത്)

എല്‍പാസോയില്‍ നടന്ന വെടിവെയ്പിലും കൂട്ടക്കുരുതിയിലും മുന്‍ ജനപ്രതിനിധി ബെറ്റോ ഒ റൂര്‍കെ സ്വീകരിച്ച നടപടികള്‍ ഏവരും പ്രശംസിച്ചു. വെടിയേറ്റു വീണ ഒരു പെണ്‍കുട്ടി രക്തം വാര്‍ന്ന് മരിക്കുന്നത് കണ്ടു നില്‍ക്കേണ്ടിവന്ന നിസ്സഹായയായ അമ്മയുടെ അവസ്ഥ ഒ റുര്‍കെ വിവരിച്ചു.

എല്ലാവരുടെയും യന്ത്ര തോക്കുകള്‍ (എആര്‍ 15 ഉം, എകെ 47ഉം) ഫെഡറല്‍ ഗവണ്‍മെന്റ് ഏറ്റെടുക്കാന്‍ നിയമം വേണമെന്ന് ഒറുര്‍കെവാദിച്ചപ്പോള്‍ നീണ്ട കരഘോഷം മുഴങ്ങി.

ടെക്സസിന് 262 പ്രതിനിധികളെ ഡെമോക്രാറ്റിക് കണ്‍വെന്‍ഷനിലേയ്ക്ക് അയയ്ക്കാന്‍ കഴിയും. വിന്നര്‍ ടേക്ക് ഓള്‍ നിയമം അല്ലാത്തതിനാല്‍ സ്ഥാനാര്‍ത്ഥികള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന വോട്ടുകള്‍ അനുസരിച്ച് പ്രതിനിധികളെ പങ്കിടും. 1976-ന് ശേഷംആദ്യമായി ടെകസസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്. ടെക്സസിന്റെ സ്വന്തം സ്ഥാനാര്‍ത്ഥികളായ ഒറുര്‍കെയ്ക്കും കാസ്ട്രോയ്ക്കും ഡിബേറ്റ് പുതിയ ഊര്‍ജ്ജം നല്‍കി.

ഹൂസ്റ്റണിലെ കോളേജിലാണ് താന്‍ പഠിച്ചത് എന്ന അവകാശവാദം ഉന്നയിക്കുവാന്‍ സെന. വാറന്‍ മറന്നില്ല. സാന്‍ഫ്രാസിസ്‌കോയില്‍ താന്‍ ഡിസ്ട്രിക്ട്അറ്റേണിയും കാലിഫോര്‍ണീയയില്‍ അറ്റോര്‍ണി ജനറലുംആയത് തന്റെ വിജയമാണെന്ന് വീണ്ടും കറുത്ത വര്‍ഗ പ്രാധാന്യം ഊന്നിപ്പറഞ്ഞ് കമല ഹാരിസ് കയ്യടി നേടി.

ഒറുര്‍കെയുടെ സ്വന്തം സമൂഹത്തില്‍ നരഹത്യ ഉണ്ടായപ്പോഴാണ് അദ്ദേഹത്തിന് അനങ്ങാന്‍ തോന്നിയത്. അത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പു തന്നെ നടപടികള്‍ എടുക്കാന്‍ തയ്യാറാകണമെന്ന് ന്യു ജെഴ്‌സി സെന. കോറി ബുക്കര്‍ പറഞ്ഞു. വ്യവസായി ആന്‍ഡ്രൂ യാംഗ് ഒരു കുടിയേറ്റക്കാരനായി എത്തിയ പിതാവിനെക്കുറിച്ച് പറഞ്ഞു. സെനറ്റര്‍ ഏമി ക്ലോബുഷര്‍ അവരുടെ വിജയകഥ വിവരിച്ചു.

ഒരു എക്സിക്യൂട്ടീവ് ഓര്‍ഡറിലൂടെ തോക്കുകള്‍ നിയന്ത്രിക്കാം എന്ന് ഹാരിസ് പറഞ്ഞപ്പോള്‍ അത് ഭരണഘടനാ വിദഗ്ധരോട് ആലോചിക്കേണ്ടി വരുമെന്ന് ബൈഡന്‍ പറഞ്ഞു. ബൈഡനെ കളിയാക്കി ഒരു ചിത്രകഥയിലെ കഥാപാത്രത്തെക്കുറിച്ച് ഹാരിസ് തമാശ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്തു. ഇത് കുട്ടിത്തം വിട്ടുമാറാത്ത പ്രതികരണമായി ചിലര്‍ വിലയിരുത്തി.

ചൈനയുമായുള്ള വ്യാപാരയുദ്ധത്തില്‍ ട്രമ്പിന്റെ നിലപാടിന് സമ്മിശ്ര പ്രതികരണം ഉണ്ടായി. ചൈന നിലവാരമില്ലാത്ത സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്നും നടപടി ആവശ്യമായിരുന്നു എന്നും എന്നാല്‍ ട്രമ്പിന്റെ നയങ്ങള്‍ തെറ്റായി പോയി എന്നും ഹാരിസ് ആരോപിച്ചു. ബൈഡന്‍ കുറെക്കൂടി വിശദമായി സ്ഥിതിഗതികള്‍ വിലയിരുത്തി.
മൂന്നാം ഡിബേറ്റ്: ബൈഡന്‍ ഇപ്പോഴും മുന്നില്‍ തന്നെ; സെനറ്റര്‍ വാറന്‍ കടുത്ത എതിരാളി (ഏബ്രഹാം തോമസ്)
Join WhatsApp News
Boby Varghese 2019-09-14 08:30:49
Biden again proved that he is senile. Good-bye Biden.
Warren will be the candidate. She is very intelligent, fairly successful, complete hypocrite and totally corrupt. 

What were they debating? Not one question about job opportunities or unemployment. Everyone shouting racist, racist, racist. The Democrats are hanging on three Rs ie Russia, recession and racism. Russia collusion, after two and a half years is dead. Recession is not happening. The G7 met recently. Except America, G6 are struggling. They were all asking privately what Trump is doing to steer the USA steadily? Several Democrat leaders openly praying for a recession. Useless. So they are hanging on racism. It is the party of Farakkan, the biggest racist. All these candidates had no problem to kiss the hand of Al Sharpton, the second racist. Hang on Democrats on racism.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക