Image

നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്.ഐ സാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Published on 14 September, 2019
നെടുങ്കണ്ടം കസ്റ്റഡി മരണം; എസ്.ഐ സാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസ് പ്രതി എസ്.ഐ സാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ജാമ്യത്തില്‍ നില്‍ക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും രാജ്കുമാറിന്റെ കുടുംബത്തിന് ഭീഷണിയാണെന്നും രാജ്കുമാര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.


നെടുങ്കണ്ടം കസ്റ്റഡി കൊലപാതകക്കേസിലെ ഒന്നാം പ്രതിയാണ് എസ്.ഐ കെ എ സാബു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ കസ്റ്റഡി കൊലപാതകം വളരെ ലഘുവായാണ് ഹൈക്കോടതി കൈകാര്യം ചെയ്തതെന്ന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. ഒരു സാധാരണ ക്രിമിനല്‍ കേസെന്ന മട്ടിലാണ് എസ്‌ഐയ്ക്ക് ജാമ്യം അനുവദിച്ചത്. മാത്രമല്ല, അന്വേഷണത്തെ തന്നെ ബാധിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ഹൈക്കോടതിയില്‍ നിന്നുണ്ടായി.


കസ്റ്റഡി പീഡനം ഏറ്റില്ലെന്ന് രാജ്കുമാര്‍ മജിസ്‌ട്രേറ്റിനോട് പറഞ്ഞിട്ടുണ്ടല്ലോ തുടങ്ങിയ ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍ നീക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. സാബു ജാമ്യത്തില്‍ നില്‍ക്കുന്നത് രാജ്കുമാറിന്റെ കുടുംബത്തിന് ഭീഷണിയാണ്. തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക