Image

കേരള ഷോളയാര്‍ ഡാമിന്റെ പ്രദേശത്ത് കളക്ടര്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

Published on 14 September, 2019
കേരള ഷോളയാര്‍ ഡാമിന്റെ പ്രദേശത്ത് കളക്ടര്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു

തൃശൂര്‍: കേരള ഷോളയാര്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ഷോളയാര്‍ ഡാമിന്റെ ജലനിരപ്പ് 2660 അടി പിന്നിട്ടതിനാല്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ഓറഞ്ച് അലേര്‍ട്ട് പുറപ്പെടുവിച്ചു. ഡാമില്‍ സെപ്റ്റംബര്‍ 14 ന് രാവിലെ ജലനിരപ്പ് 2660.20 അടിയാണ്. ചാലക്കുടി പുഴയുടെ കരയിലുള്ളവര്‍ വരും ദിവസങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു.


തമിഴ്‌നാട് ഷോളയാര്‍ പവര്‍ ഹൌസ് ഡാമില്‍നിന്നും കേരള ഷോളയാര്‍ ഡാമിലേക്ക് 500 ക്യുസെക്‌സ് വെള്ളം ഒഴുകി എത്തുന്നതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. കേരള ഷോളയാറിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറവാണ്. ഈ നീരൊഴുക്ക് തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ കേരള ഷോളയാര്‍ ഡാമിന്റെ ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയായ 2663 അടിയില്‍ എത്താന്‍ ഇടയുണ്ട്.


കേരള ഷോളയാര്‍ ഡാമില്‍ ജലനിരപ്പ് 2663 അടി എത്തിയാലാണ് ഡാം തുറക്കാനുള്ള സാധ്യത. കേരള ഷോളയാര്‍ തുറന്നാല്‍ വെള്ളം പെരിങ്ങല്‍കുത്ത് ഡാമിലേക്ക് ഒഴുകിയെത്തും. പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് സെപ്റ്റംബര്‍ 14 രാവിലെ 8 മണിക്ക് 419.90 മീറ്റര്‍ ആണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക