Image

കടപ്പുറത്ത് പെടക്കണ മത്തിയുമായി തിരമാലകള്‍ എത്തി; ഉടുമുണ്ടിലും കൈയില്‍ കിട്ടിയ കവറുകളിലും വാരി നിറച്ച്‌ നാട്ടുകാര്‍

Published on 14 September, 2019
കടപ്പുറത്ത് പെടക്കണ മത്തിയുമായി തിരമാലകള്‍ എത്തി; ഉടുമുണ്ടിലും കൈയില്‍ കിട്ടിയ കവറുകളിലും വാരി നിറച്ച്‌ നാട്ടുകാര്‍

കാഞ്ഞങ്ങാട്: കടപ്പുറത്ത് പെടക്കണ മത്തിയുമായി തിരമാലകള്‍ എത്തി. കാസര്‍കോട് കാഞ്ഞങ്ങാടാണ് അപൂര്‍വ്വ പ്രതിഭാസം. . തീരദേശഗ്രാമങ്ങളായ ചിത്താരിയിലും അജാനൂരിലുമാണ് തിരക്കൊപ്പം മത്തിയെത്തിയത്. കിലോമീറ്ററുകളോളം നീളത്തിലാണ് പെടക്കണ മത്തി തീരത്തെത്തിയത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.


ആഴക്കടലില്‍ ട്രോളിംഗിന് പോവുന്ന ബോട്ടുകളില്‍ നിന്ന് രക്ഷനേടാന്‍ തീരത്തോട് അടുത്ത് വരുന്ന മത്തിക്കൂട്ടം തിരമാലകളില്‍ പെട്ട് തീരത്തെത്തുന്നതാണെന്നാണ് പ്രതിഭാസത്തെക്കുറിച്ച്‌ നാട്ടുകാര്‍ പറയുന്നത്. ചിത്താരി അഴിമുഖം മുതല്‍ അജാനൂര്‍ വരെയാണ് ഇന്നലെ മത്തിച്ചാകര തീരത്തെത്തിയത്.


തീരത്തുണ്ടായിരുന്നവര്‍ ഉടുത്തിരുന്ന മുണ്ടിലും കൈയില്‍ കിട്ടിയ ചട്ടിയിലും കലത്തിലും കവറിലുമെല്ലാം മീന്‍ വാരി നിറച്ചു. പറഞ്ഞറിഞ്ഞ് കൂടുതല്‍ ആളുകള്‍ തീരത്തെത്തി. ഇത്തരം പ്രതിഭാസം ഇതിന് മുന്‍പും ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍, ഇത്രയധികം മത്തി കിട്ടുന്നത് ആദ്യമായിട്ടാണെന്നും പ്രദേശവാസികള്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക