Image

പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്ര​ണ​ത്തി​ല്‍, ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല: നി​ര്‍​മ​ല സീ​താ​രാ​മ​ന്‍

Published on 14 September, 2019
പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്ര​ണ​ത്തി​ല്‍, ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ല: നി​ര്‍​മ​ല സീ​താ​രാ​മ​ന്‍
ന്യൂ​ഡ​ല്‍​ഹി: പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്ര​ണ​ത്തി​ലാ​ണെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​ന്‍. വ്യാ​വ​സാ​യി​ക ഉ​ത്പാ​ദ​ന​ത്തി​ല്‍ ഉ​ണ​ര്‍‌​വി​ന്‍റെ വ്യ​ക്ത​മാ​യ സൂ​ച​ന​യു​ണ്ടെ​ന്നും സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ചെ​റു​കി​ട വ്യ​വ​സാ​യി​ക​ള്‍​ക്ക് ഉ​ള്‍​പ്പെ​ടെ ഗു​ണ​ക​ര​മാ​കു​ന്ന മെ​ഗാ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ല്‍ അ​ടു​ത്ത വ​ര്‍​ഷം മാ​ര്‍​ച്ചി​ല്‍ സം​ഘ​ടി​പ്പി​ക്കും. ദു​ബാ​യ് ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ലി​ന്‍റെ മാ​തൃ​ക​യി​ലാ​യി​രി​ക്കും സം​ഘ​ടി​പ്പി​ക്കു​ക.

നി​കു​തി ന​ട​പ​ടി​ക​ള്‍ സു​താ​ര്യ​മാ​ക്കും. ഓ​ണ്‍​ലൈ​ന്‍ സം​വി​ധാ​നം ല​ളി​ത​മാ​ക്കും. ചെ​റി​യ പി​ശ​കു​ക​ള്‍​ക്ക് ശി​ക്ഷാ ന​ട​പ​ടി​ക​ള്‍ ഒ​ഴി​വാ​ക്കും. ക​യ​റ്റു​മ​തി​യും ആ​ഭ്യ​ന്ത​ര ഉ​പ​ഭോ​ഗ​വും വ​ര്‍​ധി​പ്പി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ മ​ന്ത്രി അ​റി​യി​ച്ചു.

ക​യ​റ്റു​മ​തി ഉ​ല്‍‌​പ്പ​ന്ന​ങ്ങ​ളു​ടെ തീ​രു​വ ഒ​ഴി​വാ​ക്ക​ല്‍ പ​ദ്ധ​തി 2020 ജ​നു​വ​രി ഒ​ന്നു​മു​ത​ല്‍ നി​ല​വി​ല്‍​വ​രും. ക​യ​റ്റു​മ​തി​ക്കാ​ര്‍​ക്ക് പ്ര​വ​ര്‍​ത്ത​ന മൂ​ല​ധ​ന വാ​യ്പ ന​ല്‍​കു​ന്ന ബാ​ങ്കു​ക​ള്‍​ക്ക് ഉ​യ​ര്‍​ന്ന ഇ​ന്‍​ഷു​റ​ന്‍​സ് പ​രി​ര​ക്ഷ ന​ല്‍​കും. ഇ​തി​ന് സ​ര്‍​ക്കാ​രി​ന് പ്ര​തി​വ​ര്‍​ഷം 1700 കോ​ടി രൂ​പ ചെ​ല​വാ​കും. വ്യാ​ഴാ​ഴ്ച ധ​ന​മ​ന്ത്രി പൊ​തു​മേ​ഖ​ലാ ബാ​ങ്ക് മേ​ധാ​വി​മാ​രെ കാ​ണും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക