Image

എയിംസ്‌ ആശുപത്രി 'വൃത്തിയാക്കുന്ന' അമിത്‌ ഷായടക്കമുള്ളവരെ ട്രോളി സോഷ്യല്‍ മീഡിയ

Published on 14 September, 2019
എയിംസ്‌ ആശുപത്രി 'വൃത്തിയാക്കുന്ന' അമിത്‌ ഷായടക്കമുള്ളവരെ ട്രോളി സോഷ്യല്‍ മീഡിയ
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 69ാമത്‌ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയിലെ എയിംസ്‌ ആശുപത്രി ശുചിയാക്കുന്ന ആഭ്യന്തര മന്ത്രി അമിത്‌ ഷാ അടക്കമുള്ളവരെ ട്രോളി സോഷ്യല്‍ മീഡിയ.

 അമിത്‌ ഷാ തറ തുടയ്‌ക്കുന്ന വീഡിയോയ്‌ക്കു കീഴില്‍ നിരവധി പേരാണ്‌ ഇതിനെ കളിയാക്കി രംഗത്തുവന്നിരിക്കുന്നത്‌.

ഇതിനകം തന്നെ വൃത്തിയായി കിടക്കുന്ന നിലം വീണ്ടും തുടയ്‌ക്കുന്നതെന്തിനാണെന്നാണ്‌ സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നത്‌.

 ഇതല്ലാം കണ്ണില്‍ പൊടിയിടലാണെന്നും നാടകമാണെന്നും അഭിനയമാണെന്നുമൊക്കെയാണ്‌ സോഷ്യല്‍ മീഡിയയുടെ പരിഹാസം.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക