Image

വാഹനവിപണിയില്‍ തകര്‍ച്ച; മൂന്ന്‌ ദിവസം കൂടി നിര്‍മ്മാണ പ്ലാന്റ്‌ അടച്ചിടുമെന്ന്‌ മഹീന്ദ്ര

Published on 14 September, 2019
വാഹനവിപണിയില്‍ തകര്‍ച്ച; മൂന്ന്‌ ദിവസം കൂടി നിര്‍മ്മാണ പ്ലാന്റ്‌ അടച്ചിടുമെന്ന്‌ മഹീന്ദ്ര
ന്യൂഡല്‍ഹി: മഹീന്ദ്ര കമ്‌ബനി മൂന്ന്‌ ദിവസം കൂടി പ്ലാന്റ്‌ അടച്ചിടുമെന്ന്‌ മഹീന്ദ്ര ആന്റ്‌ മഹീന്ദ്ര മാനേജ്‌മെന്റ്‌ അറിയിച്ചു. വാഹനങ്ങള്‍ക്ക്‌ ഡിമാന്റ്‌ അങ്ങേയറ്റം കുറഞ്ഞിരിക്കുന്ന സാഹചര്യത്തിലാണ്‌ തീരുമാനമെന്ന്‌ കമ്‌ബനി അറിയിച്ചു. 

ജൂലൈ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള പാദത്തില്‍ എട്ടു മുതല്‍ പതിനാല്‌ ദിവസം വരെ പ്ലാന്റ്‌ അടച്ചിടുമെന്ന്‌ കഴിഞ്ഞമാസം കമ്‌ബനി പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമേയാണ്‌ മൂന്നുദിവസം കൂടി പ്ലാന്റ്‌ അടച്ചിടുമെന്ന്‌ കമ്‌ബനി അറിയിച്ചിരിക്കുന്നത്‌.

തുടര്‍ച്ചയായ രണ്ടാമത്തെ പാദത്തിലാണ്‌ മഹീന്ദ്ര ആന്റ്‌ മഹീന്ദ്ര ഉല്‌പാദനം വെട്ടിക്കുറക്കുന്നത്‌. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള പാദത്തില്‍ 13 ദിവസത്തോളം മഹീന്ദ്ര നിര്‍മ്മാണം നിര്‍ത്തിവെച്ചിരുന്നു. 

വാഹനത്തിന്‌ ഡിമാന്റ്‌ ഉയരുന്നില്ലെങ്കില്‍ തൊഴിലാളികളെ പിരിച്ചുവിടുമെന്ന്‌ കമ്‌ബനി മാനേജിങ്‌ ഡയറക്ടര്‍ പവന്‍ ഗോയങ്ക അറിയിപ്പു നല്‍കിയിരുന്നു.

'ഈ സാമ്‌ബത്തിക വര്‍ഷത്തിന്റെ ശേഷിക്കുന്ന കാലയളവില്‍ വ്യവസായ രംഗത്ത്‌ ഉണര്‍വ്വുണ്ടായില്ലെങ്കില്‍ ചില തൊഴില്‍ നഷ്ടങ്ങള്‍ കാണേണ്ടിവരുമെന്നാണ്‌ എന്റെ പേടി.' ഗോയങ്ക പറഞ്ഞു. 

ആഘോഷ സീസണുകള്‍ക്ക്‌ മുന്നോടിയായുള്ള ജിഎസ്‌ടി വെട്ടിക്കുറയ്‌ക്കല്‍ ഡിമാന്റ്‌ ഉയരാനിടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈമാസം ആദ്യം മാരുതി സുസുക്കിയും ഗുര്‍ഗൗണിലേയും മനേസറിലെയും പ്ലാന്റുകള്‍ സെപ്‌റ്റംബര്‍ ഏഴു മുതല്‍ ഒമ്‌ബതുവരെ അടച്ചിടുമെന്ന്‌ അറിയിച്ചിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക