Image

കേരള കോണ്‍ഗ്രസിലെ പോര്‌ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ അന്ത്യശാസനം നല്‍കണം; പി ടി തോമസ്‌

Published on 14 September, 2019
 കേരള കോണ്‍ഗ്രസിലെ പോര്‌ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ അന്ത്യശാസനം നല്‍കണം; പി ടി തോമസ്‌
കൊച്ചി: കേരള കോണ്‍ഗ്രസിലെ പോര്‌ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ്‌ അന്ത്യശാസനം നല്‍കണമെന്ന്‌ പി ടി തോമസ്‌. കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തിന്റെ പേരില്‍ പാലാ സീറ്റ്‌ നഷ്ടപ്പെടാന്‍ പാടില്ലെന്നും പി ടി തോമസ്‌ പറഞ്ഞു. 

സമീപകാല വിവാദങ്ങളില്‍ താന്‍ ശശി തരൂരിനൊപ്പമാണെന്നും പി ടി തോമസ്‌ വ്യക്തമാക്കി.

'ജോസ്‌ ടോം പാലായില്‍ ജയിക്കേണ്ട സ്ഥാനാര്‍ഥിയാണ്‌. കേരള കോണ്‍ഗ്രസിലെ ചക്കളത്തിപോരില്‍ ആ സീറ്റ്‌ യുഡിഎഫിന്‌ നഷ്ടപ്പെടാന്‍ പാടില്ല. കോണ്‍ഗ്രസ്‌ അടിയന്തരമായി വിഷയത്തില്‍ ഇടപെടണം.' - പി ടി തോമസ്‌ ആവശ്യപ്പെട്ടു.

മാധവ്‌ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌ നടപ്പിലാക്കുന്നതില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിലവിലെ മുഖ്യമന്ത്രി പിണറായി വിജയനും ഒരു പോലെ പരാജയപ്പെട്ടെന്നും പി ടി തോമസ്‌ കുറ്റപ്പെടുത്തി. 

താന്‍ ശശി തരൂരിനെ പിന്തുണയ്‌ക്കുന്ന ആളാണെന്നും തരൂര്‍ നടത്തിയത്‌ പാര്‍ട്ടിക്ക്‌ അകത്ത്‌ നിന്നുള്ള വിമര്‍ശനമാണെന്നും തോമസ്‌ അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക