Image

എപ്പിസ്‌കോപ്പല്‍ തിരഞ്ഞെടുപ്പ്: രണ്ടാം ദിനം നടന്ന വോട്ടെടുപ്പിലും നാലുപേര്‍ക്കും പരാജയം

പി പി ചെറിയാന്‍ Published on 13 September, 2019
എപ്പിസ്‌കോപ്പല്‍ തിരഞ്ഞെടുപ്പ്:  രണ്ടാം ദിനം നടന്ന വോട്ടെടുപ്പിലും നാലുപേര്‍ക്കും പരാജയം
തിരുവല്ല: മാര്‍ത്തോമാ എപ്പിസ്‌കോപ്പല്‍ തെരഞ്ഞെടുപ്പിനു ചേര്‍ന്ന സഭാ പ്രതിനിധി മണ്ഡലലത്തില്‍ വിജയിക്കുന്നതിനാവശ്യമായ അത്മായരുടെയും പട്ടക്കാരുടെയും എഴുപത്തിയഞ്ചു ശതമാനം വോട്ടുകള്‍ ലഭിക്കാതിരുന്നതിനെത്തുടര്‍ന് രണ്ടാം ദിന വോട്ടെടുപ്പിലും നാല് സ്ഥാനാര്‍ത്ഥികളും പരാജയപെട്ടു .

ആദ്യദിനം മതിയായ വോട്ടുകള്‍ ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് രണ്ടാംദിവസവും വോട്ടെടുപ്പ് വേണ്ടിവന്നത്.

മാര്‍ത്തോമ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് മെത്രാപോലിത്ത അധ്യക്ഷനായുള്ള എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് എല്ലാ പരിശോധനകളും പൂര്‍ത്തീകരിച്ചു യോഗ്യരെന്നു കണ്ടെത്തി, ഐക്യകണ്ടേനെ നിര്‍ദ്ദേശിച്ച, സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് രണ്ടു ഘട്ടങ്ങളായി നടന്നിട്ടും നോമിനികളില്‍ ഒരാള്‍ പോലും ജയിക്കാനാവാത്ത അവസ്ഥ്.

സഭയുടെ സജീവ സേവനത്തിലിരിക്കുന്ന പട്ടക്കാര്‍ ഉള്‍പ്പെടെ അമ്പതു പേര് ഒപ്പിട്ടു നല്‍കിയ പ്രതിഷേധ കുറിപ്പ് ശരി വെക്കുന്നതായിരുന്നു പട്ടക്കാരുടെ പോലും മതിയായ വോട്ടുകള്‍ ലഭിക്കാതെപോയ, തിരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.

അതുപോലെ തന്നെ ഏതു വിധേനെയും തിരെഞ്ഞെടുപ്പ് നടത്തണമെന്ന മെത്രപൊലീത്തയുടെ നിശ്ച്ചയദാര്‍ഢ്യത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു ഇന്ന് നടന്ന തിരഞ്ഞെടുപ്പ്. ഇതില്‍ മെത്രപൊലീത്ത പൂര്‍ണമായും വിജയിക്കുകയും ചെയ്തു. ഈ തിരഞ്ഞെടുപ്പു സഭക് ഏല്പിച്ച മുറിവുകള്‍ എങ്ങനെ വിശ്വാസ സമൂഹത്തെ സ്വാധീനിക്കും എന്നുള്ളത് പ്രവചനാതീതമാണ് .

എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേക്ക് എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തിരുന്നത് റവ ഡോ. പി.ജി ജോര്‍ജ്, റവ സാജു ടി. പാപ്പച്ചന്‍, റവ ഡോ. ജോസഫ് ഡാനിയേല്‍, റവ ഡോ. മോത്തി വര്‍ക്കി എന്നി നാലു പേരെയാണ് .

രണ്ടാം ദിനം നടന്ന വോട്ടെടുപ്പില്‍ അവസാനം ലഭിച്ച വോട്ടുകള്‍ 

1) Rev. Dr. P G George
Clergy: 30.45% Laymen: 45.25%

2) Rev. Saju C Pappachen
Clergy: 38.18% Laymen: 53.69%

3) Rev. Dr. Joseph Daniel
Clergy: 53.18% Laymen: 71.20%

4) Rev. Dr. Mothy Varkey
Clergy: 51.82% Laymen: 70.58%

ആദ്യ ദിന വോട്ട് താഴെ 
എപ്പിസ്‌കോപ്പല്‍ തിരഞ്ഞെടുപ്പ്:  രണ്ടാം ദിനം നടന്ന വോട്ടെടുപ്പിലും നാലുപേര്‍ക്കും പരാജയംഎപ്പിസ്‌കോപ്പല്‍ തിരഞ്ഞെടുപ്പ്:  രണ്ടാം ദിനം നടന്ന വോട്ടെടുപ്പിലും നാലുപേര്‍ക്കും പരാജയംഎപ്പിസ്‌കോപ്പല്‍ തിരഞ്ഞെടുപ്പ്:  രണ്ടാം ദിനം നടന്ന വോട്ടെടുപ്പിലും നാലുപേര്‍ക്കും പരാജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക