Image

ആസ്‌തമയും ഇന്‍ഹേലര്‍ ചികിത്സയും

Published on 07 May, 2012
ആസ്‌തമയും ഇന്‍ഹേലര്‍ ചികിത്സയും
ആസ്‌തമ ചികിത്സയ്‌ക്ക്‌ പ്രധാനമായും ഉപോഗിക്കുന്ന മാര്‍ഗ്ഗമാണ്‌ ഇന്‍ഹേലര്‍ ചികിത്സ. ശ്വസിക്കുന്ന മരുന്നുകളുടെ പ്രധാനഗുണം അത്‌ മരുന്നിനെ വളരെ വേഗത്തില്‍ ശ്വാസകോശങ്ങളിലേക്ക്‌ എത്തിക്കുന്നു എന്നതാണ്‌. മറ്റുയാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ തന്നെ എളുപ്പം രോഗിക്ക്‌ ആശ്വാസം ലഭിക്കുന്നു.

ചിലയിനം വ്യായാമ രീതികളും ശ്വാസകോശചുരുക്കത്തെ തടയുന്നതിന്‌ ഫലപ്രദമാണ്‌. ആസ്‌തമ ഒരു ശ്വാസകോശരോഗമായതിനാല്‍ നിയന്ത്രിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാവുന്ന ഗുരുതരമായ രോഗമാണ്‌ ആസ്‌തമ.

ആസ്‌തമയെ പൂര്‍ണ്ണമായി നിയന്ത്രിച്ച്‌ നിര്‍ത്താന്‍ ദീര്‍ഘകാലയളവിലേക്ക്‌ ദിവസേന കഴിക്കേണ്ടതാണ്‌. എന്നാല്‍ താത്‌കാലിക ആശ്വാസം നല്‍കുന്നവ ആവശ്യനേരത്ത്‌ മാത്രം ഉപയോഗിക്കുന്നവയാണ്‌. അവ ശ്വാസകോശം ചുരുങ്ങുന്നത്‌ തടയുകയും, രോഗിക്ക്‌ താത്‌കാലികമായി ആശ്വാസം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
ആസ്‌തമയും ഇന്‍ഹേലര്‍ ചികിത്സയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക