Image

ഫിലാഡല്‍ഫിയയില്‍ ട്രൈസ്‌റ്റേറ്റ് ഓണാഘോഷം പ്രൗഢ ഗംഭീരമായി

സുമോദ് നെല്ലിക്കാല Published on 13 September, 2019
ഫിലാഡല്‍ഫിയയില്‍  ട്രൈസ്‌റ്റേറ്റ് ഓണാഘോഷം പ്രൗഢ ഗംഭീരമായി
ഫിലാഡല്‍ഫിയ: ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയയിലെ 15 സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്‌റ്റേറ്റ്  കേരളാ ഫോറത്തിന്റ്റെ ഓണാഘോഷം കേരളത്തനിമയില്‍ പ്രൗഢ ഗംഭീരമായി ആഘോഷിക്കപ്പെട്ടു. 

ഓണാഘോഷ വേദിയായ സിറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തിലേക്കു താലം, മുത്തുക്കുട, ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടുകൂടി വിശിഷ്ട അഥിതികള്‍ക്കൊപ്പം മാവേലിയെ ആനയിച്ച ശേഷം നില വിളക്കില്‍ ഭദ്ര ദീപം തെളിച്ചതോടുകൂടി  ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി.
തുടര്‍ന്ന് നിറഞ്ഞ സദസിനു മുന്‍പാകെ ലാസ്യ ഡാന്‍സ് അക്കാദമിയുടെ തിരുവാതിര അരങ്ങേറി.

അതിനു ശേഷം ചെയര്‍മാന്‍ ജോഷി കുര്യാക്കോസിന്റ്റെ അധ്യക്ഷതയില്‍ നടന്ന പൊതുസമ്മേളനത്തില്‍ കൗണ്‍സില്‍ മാന്‍ അല്‍ ടോബിന്‍ബെര്‍ഗര്‍ മുഖ്യ അതിഥി ആയിരുന്നു. സിറ്റി കണ്‍ട്രോളര്‍ റെബേക്ക റിന്‍ഹാര്‍ട്ട് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് സംസാരിച്ചു. പ്രേശസ്ത ഇമിഗ്രേഷന്‍ അറ്റോര്‍ണി രാം ചീരത്ത് ഓണസന്ദേശം നല്‍കി. 
ഓണാഘോഷ ചെയര്‍മാന്‍ വിന്‍സെന്റ്റ് ഇമ്മാനുവേല്‍ സ്വാഗതം അരുളുകയും ടി ജെ തോംസണ്‍, അലക്‌സ് തോമസ്, ജീമോന്‍ ജോര്‍ജ് എന്നിവര്‍ വിശിഷ്ട അതിഥികളെ സദസിനു പരിചയപ്പെടുത്തുകയും 
ചെയ്തു. റെയ്‌നാ വര്‍ഗീസ് മധുരിമയാര്‍ന്ന സ്വരത്തില്‍ അമേരിക്കന്‍ ദേശീയ ഗാനം ആലപിച്ചു. 

പൊതുയോഗത്തില്‍ വച്ച് അവാര്‍ഡ് കമ്മിറ്റി ചെയര്‍ മാന്‍ ജോബി ജോര്‍ജ് കമ്മ്യൂണിറ്റി അവാര്‍ഡുകള്‍ പ്രെഖാപിക്കുകയുണ്ടായി. സുദര്‍ശന കുമാര്‍, റെജി ഫിലിപ്പ്, മാത്യു ഇടിച്ചാണ്ടി എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. കൗണ്‍സില്‍ മാന്‍ അല്‍ ടോബിന്‍ബെര്‍ഗര്‍ അവാര്‍ഡുകള്‍ സമ്മാനിച്ചു. 

കര്‍ഷക രത്‌ന അവാര്‍ഡ് ചെയര്‍ പേഴ്‌സണ്‍ തോമസ് പോള്‍ യോഗത്തില്‍ പ്രെഖ്യാപിച്ചു. വര്‍ഗീസ് മത്തായി കര്‍ഷക രത്‌ന എവര്‍ റോളിങ്ങ് ട്രോഫി കരസ്ഥമാക്കി. ജിജി കോശി, ശോശാമ്മ ചെറിയാന്‍ എന്നിവര്‍ രണ്ടാം സ്ഥാനം  പങ്കിട്ടു. ചെയര്‍മാന്‍ ജോഷി കുര്യാക്കോസ്  സിറ്റി കണ്‍ട്രോളര്‍ റെബേക്ക റിന്‍ഹാര്‍ട്ട് എന്നിവര്‍ വിജയികക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു . 

ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന 56 ഇന്റ്റര്‍ നാഷണല്‍ മത്സര വിജയികളായ സാബു സ്‌കറിയാ, സാബു വര്‍ഗീസ്, ജോണ്‍സന്‍ വര്‍ഗീസ് ടീം, മോഡി ജേക്കബ്, ജോര്‍ജ് ഓലിക്കല്‍, സണ്ണി പടയാറ്റി  ടീം, ടെസ്സി മാത്യു, തോമസ് പോള്‍, സുമോദ്  ടീം, എന്നിവര്‍ക്ക്  അറ്റോര്‍ണി രാം ചീരത്ത് ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. 
മികച്ച പ്രവര്‍ത്തനത്തിനുള്ള പ്രേത്യേക പുരസ്‌ക്കാരം  വിന്‍സെന്റ്റ് ഇമ്മാനുവേല്‍, പോള്‍ സി മത്തായി എന്നിവര്‍ക്ക് നല്‍കി ആദരിക്കുകയുണ്ടായി. 
വിഷ്വല്‍  മീഡിയ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് അരുണ്‍ കോവാട്ട്, റോജീഷ് സാമുവേല്‍, സിജിന്‍ തിരുവല്ല എന്നിവര്‍ അര്‍ഹരായി. 

സദസ്യര്‍ക്കായി നടന്ന നറുക്കെടുപ്പില്‍ ജോണ്‍ പണിക്കര്‍ വിജയിയായി. ഗ്ലോബല്‍ ട്രാവല്‍സ് സ്‌പോണ്‍സര്‍ ചെയ്ത ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ആണ് സമ്മാനമായി നല്‍കിയത്. 

അനിതാ കൃഷ്ണ, സന്ദീപ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗാനമേള പരിപാടിക്ക് ആദ്യാവസാനം ഉണര്‍വേകി. ബേബി തടവനാല്‍ നയിക്കുന്ന മാതാ ഡാന്‍സ് അക്കാദമി, അജി പണിക്കര്‍ നയിക്കുന്ന നൂപുര ഡാന്‍സ് അക്കാദമി എന്നിവരുടെ സംഘ നൃത്തത്തോടൊപ്പം ദേവിക നായരുടെ നൃത്ത ശില്പവും പരിപാടിക്ക് മാറ്റ്  കൂട്ടി. 
രാജന്‍ സാമുവേല്‍, കുര്യന്‍ രാജന്‍ എന്നിവര്‍ ഘോഷ യാത്രക്ക് നേതൃത്വം നല്‍കി. റോണി വര്‍ഗീസ്, സുമോദ് നെല്ലിക്കാല എന്നിവര്‍ പൊതു യോഗം നിയന്ത്രിച്ചു. ധനീഷ്, സാന്ദ്ര എന്നിവര്‍ കള്‍ച്ചറല്‍ പ്രോഗ്രാം  എംസിയായി പ്രവര്‍ത്തിച്ചു. 

സുരേഷ് നായര്‍ ആയിരുന്നു പൂക്കളമൊരുക്കിയത്. റോഷിന്‍ പ്ലാമൂട്ടില്‍  മാവേലിയായി വേഷമിട്ടു. ഫിലിപ്പോസ് ചെറിയാന്‍ സദസിനു നന്ദി പറഞ്ഞു. 
കശ്മീര്‍ ഗാര്‍ഡന്‍ ഒരുക്കിയ വിഭവ സമൃദ്ധമായ ഓണ സദ്യക്ക് ശേഷം ഇന്ത്യന്‍ ദേശീയ ഗാനത്തോടു കൂടി പരിപാടിക്ക് തിരശീല വീണു. 



ഫിലാഡല്‍ഫിയയില്‍  ട്രൈസ്‌റ്റേറ്റ് ഓണാഘോഷം പ്രൗഢ ഗംഭീരമായി ഫിലാഡല്‍ഫിയയില്‍  ട്രൈസ്‌റ്റേറ്റ് ഓണാഘോഷം പ്രൗഢ ഗംഭീരമായി ഫിലാഡല്‍ഫിയയില്‍  ട്രൈസ്‌റ്റേറ്റ് ഓണാഘോഷം പ്രൗഢ ഗംഭീരമായി ഫിലാഡല്‍ഫിയയില്‍  ട്രൈസ്‌റ്റേറ്റ് ഓണാഘോഷം പ്രൗഢ ഗംഭീരമായി ഫിലാഡല്‍ഫിയയില്‍  ട്രൈസ്‌റ്റേറ്റ് ഓണാഘോഷം പ്രൗഢ ഗംഭീരമായി ഫിലാഡല്‍ഫിയയില്‍  ട്രൈസ്‌റ്റേറ്റ് ഓണാഘോഷം പ്രൗഢ ഗംഭീരമായി ഫിലാഡല്‍ഫിയയില്‍  ട്രൈസ്‌റ്റേറ്റ് ഓണാഘോഷം പ്രൗഢ ഗംഭീരമായി ഫിലാഡല്‍ഫിയയില്‍  ട്രൈസ്‌റ്റേറ്റ് ഓണാഘോഷം പ്രൗഢ ഗംഭീരമായി ഫിലാഡല്‍ഫിയയില്‍  ട്രൈസ്‌റ്റേറ്റ് ഓണാഘോഷം പ്രൗഢ ഗംഭീരമായി ഫിലാഡല്‍ഫിയയില്‍  ട്രൈസ്‌റ്റേറ്റ് ഓണാഘോഷം പ്രൗഢ ഗംഭീരമായി
Join WhatsApp News
nadukaani 2019-09-13 09:54:31
അടിപൊളി പരിപാടി ആയിരുന്നു. സ്റ്റേജിൽ കയറിയ പലരുടെയും നാക്ക് കുഴഞ്ഞതിനാൽ എന്താണ് പറഞ്ഞതെന്ന് ആർക്കും പിടികിട്ടിയില്ല. 
DASAPPAN 2019-09-13 11:34:50
ഇന്ത്യന്‍ ദേശീയ ഗാനം അവസാനത്തെ ആർക്കും വേണ്ടാത്ത ഐറ്റം ആയിരുന്നു . കാരണം , മലയാളിയുടെ ഓണത്തിന് സ്റ്റേജ് നിറയെ അമേരിക്കക്കാർ ആയിരുന്നു . അല്ലെങ്കിലും ഇവർ കുറെ വെളുത്തവരെ എവിടെയും കൊണ്ടുപോകും . പാവം മലയാളീസ് .....
vincent emmanuel 2019-09-13 12:30:51
There was city councilman Al Taubenberger and Controller Rebecca  on stage. If you noticed , the councilman was wearing kerala clothes, in solidarity to Onam. I guess, we need to complain about everything, but it is so sad, that is the thinking. After all this america and they need to see that we exist also.  I was on stage and I didn't notice anybody drunk. The point about the national anthem can be addressed so that it can be sung in the beginning.But you had people all the way to the end. I am glad that, people are observing and that is good. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക