Image

തീവ്രവാദം ഇല്ലായ്‌മചെയ്യേണ്ടത്‌ പാക്കിസ്ഥാന്‍: ഹിലരി ക്‌ളിന്റണ്‍

Published on 07 May, 2012
തീവ്രവാദം ഇല്ലായ്‌മചെയ്യേണ്ടത്‌ പാക്കിസ്ഥാന്‍: ഹിലരി ക്‌ളിന്റണ്‍
കൊല്‍ക്കത്ത: തീവ്രവാദം പാക്കിസ്ഥാനിലാണ്‌ കൂടുതല്‍ നടക്കുന്നത്‌. തീവ്രവാദി ആക്രമണങ്ങളില്‍ പാകിസ്‌താനില്‍ 30,000 പേരുടെ ജീവനാണ്‌ പൊലിഞ്ഞിട്ടുള്ളത്‌. തീവ്രവാദം എന്ന പ്രശ്‌നത്തെ താല്‍പര്യമെടുത്ത്‌ ഇല്ലായ്‌മ ചെയ്യേണ്ടതും പാകിസ്‌താന്‍ തന്നെയാണെന്നും യു.എസ്‌ സ്‌റ്റേ്‌ സെക്രട്ടറി ഹിലരി ക്‌ളിന്റണ്‍ വ്യക്തമാക്കി.

തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയും യു.എസും ആഗ്രഹിച്ചത്‌ പോലെ പാകിസ്‌താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഇന്ത്യയില്‍ മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ ഹിലരി കൊല്‍ക്കത്തയില്‍ മധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കവേ പറഞ്ഞു. തീവ്രവാദവുമായി ബന്ധപ്പെട്ട്‌ ഇന്ത്യക്കും യു.എസിനും നഷ്ടമായതിലധികം ജനങ്ങളെ നഷ്ടമായത്‌ പാകിസ്‌താനാണ്‌. തീവ്രവാദി ആക്രമണങ്ങളില്‍ പാകിസ്‌താനില്‍ 30,000 പേരുടെ ജീവനാണ്‌ പൊലിഞ്ഞിട്ടുള്ളത്‌. അല്‍ഖാഇദയെ നമുക്ക്‌ തകര്‍ക്കേണ്ടതുണ്ട്‌. അവരുടെ പല നേതാക്കന്‍മാരും ഇപ്പോഴും പ്രവര്‍ത്തിക്കുയാണ്‌. അവരില്‍ ചിലര്‍ പാകിസ്‌താനിലാണുള്ളതെന്നും ഹിലരി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക