Image

യേശുവിന്റെ ഭാവവും, സ്വഭാവവും, മനോഭാവവുമുള്ളവരായി ജീവിക്കുക: സണ്ണി സ്റ്റീഫന്‍

കെ.കെ.ജോണ്‍ Published on 13 September, 2019
യേശുവിന്റെ ഭാവവും, സ്വഭാവവും, മനോഭാവവുമുള്ളവരായി ജീവിക്കുക: സണ്ണി സ്റ്റീഫന്‍
ഹൂസ്റ്റണ്‍: ഇമ്മാനുവേല്‍ മാര്‍ത്തോമ്മ ചര്‍ച്ചിന്റെ കീഴിലുള്ള ഇടവക മിഷന്റെ നേതൃത്വത്തില്‍ നടന്ന ഈ വര്‍ഷത്തെ ത്രിദിന വാര്‍ഷിക ധ്യാനം, മറക്കാനാവാത്ത വചന ബോധ്യങ്ങള്‍ നല്‍കി ആത്മീയ നിറവോടെ പൂര്‍ത്തിയായി. ലോകപ്രശസ്ത കുടുംബപ്രേഷിതനും, ജീവകാരുണ്യ പ്രവര്‍ത്തകനും, വചനപ്രഘോഷകനും, ഫാമിലി കൌണ്‍സിലറും, സംഗീതജ്ഞനും,  വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനുമായ  ശ്രീ സണ്ണി സ്റ്റീഫനായിരുന്നു മുഖ്യാഥിതി. ജീവിതത്തിനാവശ്യമായ അറിവുകളും, അനുഭവങ്ങളും പങ്കുവച്ചാണ് തിരുവചന സന്ദേശം നല്‍കിയത്.

' നമ്മുടെ പൊള്ളയായ ലോകത്തെ പ്രാര്‍ത്ഥനയിലൂടെയും, നന്മ നിറഞ്ഞ ജീവിതം കൊണ്ടും, കീഴ്‌മേല്‍ മറിച്ച് സ്വന്തം ദൌര്‍ബല്യത്തെ കണ്ടെത്തി, ഓരോരുത്തരും, ചുറ്റുമുള്ളവരെ തങ്ങളേക്കാള്‍ ശ്രേഷ്ടരായിക്കണ്ട് ആദരിക്കുന്ന നാളുകള്‍ ഉണ്ടാകണം. മനസ്സിന്റെ വാതില്‍ പാളികളിയില്‍ സുഷിരമിട്ട്  പുറത്തുള്ളവരെയെല്ലാം ശത്രുവായി കാണുന്ന പുതിയകാലത്തിന്റെ നടപ്പുരീതി മാറണം. അടച്ചിട്ട മനസ്സുകളില്‍ ദൈവം വസിക്കുന്നില്ല. വിശ്വാസവും, വിശുദ്ധിയും, വിശ്വസ്തതയും, നിലനിര്‍ത്തി, യേശുവിന്റെ ഭാവവും, സ്വഭാവവും, മനോഭാവവും ഉള്ളവരായി ജീവിച്ച് പ്രാര്‍ത്ഥനാപൂര്‍വ്വം തുറന്നിടുന്ന മനസ്സുകള്‍ ദേവാലയങ്ങളാണ്. അങ്ങനെ ജീവിക്കാന്‍ കഴിയുമ്പോഴാണ് ആത്മീയത ഒരാഘോഷമായി തീരുന്നത്. ഏകാഗ്രതയിലും, സ്‌നേഹത്തിലും, പ്രസാദത്തിലും, പ്രകാശത്തിലും, കരുണയിലും ഓരോ ദിവസവും ദൈവാത്മാവില്‍ നവീകരിച്ച് ആത്മീയ ഫലമുള്ളവരായി ജീവിക്കുമ്പോള്‍, ജീവിത യാത്രകള്‍ സ്വര്‍ഗ്ഗീയ തീര്‍ത്ഥയാത്രകളാവുന്നു. യേശുവെന്ന നല്ല സമരിയാക്കാരനോടൊപ്പം നടന്ന് അവനേല്‍പിച്ച സത്രമെന്ന സഭയോട് ചേര്‍ന്നുനിന്ന്, അവിടെ നല്‍കിയ രണ്ട് പൊന്‍നാണയങ്ങളായ തിരുവചനത്തോടും, കൂദാശകളോടും ആഴപ്പെട്ട് അവന്റെ വീണ്ടും വരവിനായി കാത്തിരിക്കാം.വിശുദ്ധിയുള്ള നല്ല മനുഷ്യരായി സമാധാനം അനുഭവിക്കാം, അത് പങ്കുവയ്ക്കാം'. സണ്ണി സ്റ്റീഫന്‍ തന്റെ വചന സന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു.

സാധാരണ ധ്യാന രീതിയില്‍ നിന്ന് വ്യത്യസ്തമായി, തിരുവചനങ്ങള്‍, പ്രായോഗിക ജീവിത പാ0ങ്ങളായി പകര്‍ത്തി, സണ്ണി സ്റ്റീഫന്‍ നല്‍കുന്ന ഉള്‍ക്കരുത്തുള്ള പ്രബോധനങ്ങള്‍, മനസ്സിന്റെ ആഴങ്ങളില്‍ പുതിയ ആകാശവും, പുതിയ ഭൂമിയും കാണിച്ചു തരുന്നുവെന്നും, പങ്കെടുത്ത എല്ലാവര്‍ക്കും മറക്കാനാവാത്ത ആത്മീയ വിരുന്നായി അനുഭവപ്പെട്ടെന്നും വികാരി, റവ. എബ്രഹാം വര്‍ഗ്ഗീസ് (അനു അച്ചന്‍) തന്റെ കൃതജ്ഞത പ്രസംഗത്തില്‍ പറഞ്ഞു. ' നിഷ്‌കളങ്കവും, സുഗന്ധപൂരിതവും, പ്രായോഗികവുമായ തിരുവചനത്തിന്റെ പാ0ങ്ങള്‍ നല്‍കിയ മറക്കാനാവാത്ത മൂന്നു നാളാണ് സണ്ണി സ്റ്റീഫനിലൂടെ ദൈവം നല്‍കിയത്. ഇത്രയേറെ മനുഷ്യജീവിതത്തോടു ചേര്‍ന്ന് നടന്ന്, മനസ്സിന്റെ ആഴങ്ങളില്‍ തൊട്ട് വചന വിരുന്ന് നല്‍കുമ്പോള്‍ ദൈവസ്‌നേഹത്തിന്റെ നിറഞ്ഞ തലോടല്‍ ആസ്വദിച്ചുവെന്നു അസിസ്റ്റന്റ്‌റ് വികാരി സജിയച്ചന്‍ പറഞ്ഞു. ഒപ്പം റിട്രീറ്റില്‍ വചനസന്ദേശം നല്‍കാനുണ്ടായിരുന്ന ശ്രീ എം.ജി.മാത്യുവിനും നന്ദി പറഞ്ഞു.

ഇടവക മിഷന്‍ സെക്രട്ടറി റെജി വര്‍ഗ്ഗീസ് തികഞ്ഞ പക്വതയോടും, കൃത്യതയോടും കൂടെ റിട്രീറ്റിനു ആവശ്യമായ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കി. വൈസ് പ്രസിഡന്റ് ശ്രീ കുര്യന്‍ ജോര്‍ജ്ജ് (രാജുച്ചായന്‍), ശ്രീ ഇടിക്കുള എന്നിവര്‍ എല്ലാ ക്രമീകരണങ്ങള്‍ക്കും ആവശ്യമായ പിന്തുണ നല്‍കി.

യേശുവിന്റെ ഭാവവും, സ്വഭാവവും, മനോഭാവവുമുള്ളവരായി ജീവിക്കുക: സണ്ണി സ്റ്റീഫന്‍യേശുവിന്റെ ഭാവവും, സ്വഭാവവും, മനോഭാവവുമുള്ളവരായി ജീവിക്കുക: സണ്ണി സ്റ്റീഫന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക