Image

കാറിന്റെ ഉടമ നവീന്‍ദാസ്‌ ബന്ധുവല്ല: വയലാര്‍ രവി

Published on 07 May, 2012
കാറിന്റെ ഉടമ നവീന്‍ദാസ്‌ ബന്ധുവല്ല: വയലാര്‍ രവി
ന്യൂഡല്‍ഹി: സിപിഎം വിമത നേതാവ്‌ ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ അക്രമികള്‍ ഉപയോഗിച്ച ഇന്നോവ കാറിന്റെ ഉടമ നവീന്‍ദാസ്‌ തന്റെ ബന്ധുവല്ലെന്ന്‌ കേന്ദ്ര മന്ത്രി വയലാര്‍ രവി പ്രസ്‌താവിച്ചു. തനിക്കങ്ങനെ ഒരു ബന്ധു ഉള്ളതായി അറിയില്ല. എന്തടിസ്ഥാനത്തിലാണ്‌ സി.പി.എം ആരോപണം ഉന്നയിച്ചതെന്ന്‌ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

ചന്ദ്രശേഖരന്റെ വധവത്തില്‍ സിപിഎമ്മിനുള്ള പങ്ക്‌ വ്യക്തമായതിനാല്‍ ആരോപണങ്ങളില്‍ നിന്ന്‌ ശ്രദ്ധ തിരിക്കാനാണ്‌ തന്റെ പേര്‌ കൂട്ടിച്ചേര്‍ക്കുന്നതെന്നും രവി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക