Image

ഗുജറാത്ത്‌ കലാപം: നരേന്ദ്രമോഡിയെ പ്രോസ്‌ക്യൂട്ട്‌ ചെയ്യാമെന്ന്‌ അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്‌

Published on 07 May, 2012
ഗുജറാത്ത്‌ കലാപം: നരേന്ദ്രമോഡിയെ പ്രോസ്‌ക്യൂട്ട്‌ ചെയ്യാമെന്ന്‌ അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്‌
അഹമ്മദാബാദ്‌: ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രോസ്‌ക്യൂട്ട്‌ ചെയ്യാമെന്ന്‌ അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ട്‌ നല്‍കി. 2002-ല്‍ നടന്ന സംഭവത്തില്‍ മോഡിയുടെ പങ്ക്‌ അന്വേഷിക്കേണ്‌ടതുണ്‌ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കലാപം നേരിടുന്നതില്‍ ചില പോലീസ്‌ ഉദ്യോഗസ്ഥര്‍ക്കും കേസിന്റെ കാര്യത്തില്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍മാര്‍ക്കും വീഴ്‌ച പറ്റിയതായി സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്‌ടെത്തിയതായി റിപ്പോര്‍ട്ടില്‍ ചൂണ്‌ടിക്കാട്ടുന്നു. 2002 ഫെബ്രുവരി 27 ന്‌ രാത്രി 11 ന്‌ മോഡിയുടെ വസതിയില്‍ ഉന്നത പോലീസ്‌ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നതായും ഈ യോഗത്തിലാണ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ മോഡി പക്ഷപാതപരമായ നിര്‍ദേശങ്ങള്‍ നല്‍കിയതെന്നുമുള്ള ആരോപണം ഗൗരവമേറിയതാണെന്നും ഇക്കാര്യം അന്വേഷിക്കേണ്‌ടതാണെന്നും റിപ്പോര്‍ട്ടില്‍ അമിക്കസ്‌ ക്യൂറി ചൂണ്‌ടിക്കാട്ടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക