Image

റെജി ചെറിയാന്റെ നിര്യാണത്തിൽ ഫോമാ അനുശോചിച്ചു

(പന്തളം ബിജു തോമസ്, പി ആർ ഓ) Published on 12 September, 2019
റെജി  ചെറിയാന്റെ നിര്യാണത്തിൽ ഫോമാ അനുശോചിച്ചു
ഡാളസ്: ഫോമാ സൗത്ത് ഈസ്റ്റ് റീജിയന്റെ മുന്‍ വൈസ് പ്രസിഡന്റ് റെജി ചെറിയാന്റെ അകാല നിര്യാണത്തില്‍ ഫോമാ അനുശോചനം രേഖപ്പെടുത്തി. അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനായ ഇദ്ദേഹത്തിന്റെ വേര്‍പാട് അമേരിക്കന്‍ മലയാളികള്‍ക്കും, ഫോമായ്ക്കും ഒരു തീരാനഷ്ടമാണന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ തന്റെ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

അറ്റ്‌ലാന്റ മെട്രോ മലയാളി അസോസിയേഷന്റെ (അമ്മ) പ്രസിഡന്റാണ്. ഫോമായുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം സജീവസാന്ന്യധ്യമായിരുന്നു. കേരളത്തിലും അമേരിക്കയിലും നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിറസാന്ന്യധ്യമായിരുന്ന റെജി ചെറിയാന്റെ നിര്യാണവാര്‍ത്തയറിഞ്ഞവര്‍ ഞെട്ടലില്‍ നിന്നും മുക്തരായിട്ടില്ല. കോഴഞ്ചേരി സ്വദേശിയായ ഇദ്ദേഹത്തിന്റെ സൗഹൃദവലയം വളരെ വലുതായിരുന്നു. ഭാര്യ ആനി ചെറിയാന്‍ ഫോമാ നാഷണല്‍ കമ്മറ്റി വനിതാ പ്രതിനിധിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സന്തപ്ത കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി ജനറല്‍ സെക്രെട്ടറി ജോസ് ഏബ്രഹാമിനോടൊപ്പം, ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നീ എക്‌സിക്യൂട്ടീവുകളും അനിശോചിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക