തിരുവനന്തപുരത്തെ സിപിഎം വിമതന് എസ്.സുശീലനു വധഭീഷണി
Published on 07 May, 2012
തിരുവനന്തപുരം: സിപിഎം വിമത നേതാവും ഇടതുപക്ഷ
ഏകോപന സമിതി സംസ്ഥാന കണ്‍വീനറുമായ ടി.പി ചന്ദ്രശേഖറിന്റെ കൊലപാതകത്തിനു
തൊട്ടുപിന്നാലെ തിരുവനന്തപുരത്തും സിപിഎം വിമത നേതാവിന് ഭീഷണി.
സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട തലസ്ഥാനത്ത് വി.എസ് പക്ഷത്തെ
പ്രമുഖനായിരുന്ന എസ്.സുശീലനാണ് ഭീഷണി. നെയ്യാറ്റിന്‍കരയില്‍ തോറ്റാലും
ജയിച്ചാലും പണിയുറപ്പെന്നാണ് സുശീലന് നല്‍കിയിരിക്കുന്ന മുന്നറിയിപ്പത്രേ.
എസ്.സുശീലന്റെ വീടിനു മുന്നില്‍ ശനിയാഴ്ച രാത്രി ബൈക്കിലെത്തിയ രണ്ട്
പേരാണ് ഭീഷണി മുഴക്കി തിരിച്ചു പോയതെന്ന് എസ്.സുശീലന് പറഞ്ഞു. ഈ സമയത്ത്
സുശീലന് ടി.പി.ചന്ദ്രശേഖരന്റെ സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍
കോഴിക്കോട്ടു പോയിരുന്നു. തിരിച്ചെത്തിയ ഉടന്‍ പരാതി നല്‍കുമെന്ന് സുശീലന്
പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല