Image

പ്രഭാസിനെ ഒരു നോക്ക് കാണണം: ടവറിനു മുകളില്‍ കയറി ആരാധകന്റെ ആത്മഹത്യാ ഭീഷണി

Published on 12 September, 2019
 പ്രഭാസിനെ ഒരു നോക്ക് കാണണം: ടവറിനു മുകളില്‍ കയറി ആരാധകന്റെ ആത്മഹത്യാ ഭീഷണി


സൂപ്പര്‍ താരം പ്രഭാസിനെ ഒരുനോക്ക് കാണണമെന്ന ആവശ്യവുമായി മൊബൈല്‍ ടവറിനു മുകളില്‍ കയറി നിന്ന് ആത്മഹത്യാ ഭീഷണി മുഴക്കി ആരാധകന്‍. തെലങ്കാനയിലെ ജനകത്തിലാണ് സംഭവം. ബാഹുബലിക്ക് പിന്നാലെ പ്രഭാസ് നായകനായ സാഹോ പ്രദര്‍ശനം തുടരുന്നതിനിടെയാണ് ആരാധകന്റെ അതിരുകടന്ന ആരാധന പുറത്തുവന്നിരിക്കുന്നത്

പ്രഭാസിനെ മുന്നഇല കൊണ്ടുവരണമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും ആരാധകന്‍ ഭീഷണി മുഴക്കി. ആരാധകന്‍ ടവറിന് മുകളില്‍ കയറിയിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇയാളെ താഴെയിറക്കി പ്രശ്‌നം പരിഹരിച്ചെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക