Image

സംവിധായകന്‍ ജീത്തു ജോസഫിന് അഭിനയിച്ച് ചിരിപ്പിക്കാനും അറിയാം

Published on 12 September, 2019
സംവിധായകന്‍ ജീത്തു ജോസഫിന് അഭിനയിച്ച് ചിരിപ്പിക്കാനും അറിയാം

ത്രില്ലറുകളുടെ സംവിധായകന്‍ മാത്രമല്ല താനൊരു നല്ല നടനുമാണെന്നു തെളിയിച്ചിരിക്കുകയാണ് ഒറ്റമൂലി എന്നൊരു പുതിയ ഹ്രസ്വചിത്രത്തിലൂടെ ജീത്തു ജോസഫ്. സന്തോഷ് ലക്ഷ്മണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രസികനായൊരു മനഃശാസ്ത്രജ്ഞനായാണ് ജിത്തു  എത്തുന്നത്. 

ജീവിതം നിറയെ പ്രശ്‌നങ്ങളാണെന്ന പരാതിപ്പെട്ടിയുമായി ഡോക്ടറുടെ അരികില്‍ ഒരു യുവാവു വരുന്നതും ഡോക്ടര്‍ അയാളുടെ മാനസിക പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതുമാണ് ഈ കുഞ്ഞു ചിത്രം പറയുന്നത്.

സൗരിനാഥാണ് ഛായാഗ്രഹണം. രേഖ സന്തോഷ് നിര്‍മ്മാണം. അരുണ്‍രാജ് സംഗീതം നല്‍കിയിരിക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക