Image

കാരുണ്യത്തിന്റെ കൈ നീട്ടം 'ദവ' പദ്ധതി പ്രഖ്യാപനമായി

Published on 12 September, 2019
കാരുണ്യത്തിന്റെ കൈ നീട്ടം 'ദവ' പദ്ധതി പ്രഖ്യാപനമായി

ദുബായ്: കെഎംസിസി കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മിറ്റി നടപ്പിലാക്കി വരുന്ന കാരുണ്യത്തിന്റെ കൈ നീട്ടം 'ദവ' പദ്ധതിയുടെ മൂന്നാം ഘട്ട പ്രഖ്യാപനം യുഎഇ കെഎംസിസി കേന്ദ്ര കമ്മിറ്റി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര നിര്‍വഹിച്ചു.

മുനിസിപ്പല്‍ കെഎംസിസി പ്രസിഡന്റ് ഹാരിസ് ബ്രദേര്‍സ് അധ്യക്ഷത വഹിച്ചു.മുനിസിപ്പല്‍ പ്രദേശത്തെ നിര്‍ധനരും മാരകമായ രോഗങ്ങള്‍ക്ക് അടിമപ്പെട്ടവരുമായവര്‍ക്ക് മാസം 500 രൂപയുടെ മരുന്നുകള്‍ വാങ്ങിച്ചു നല്‍കുന്നതാണ് പദ്ധതി. കഴിഞ്ഞ രണ്ട് തവണകളായി മുസ് ലിം ലീഗ് കാസര്‍ഗോഡ് മുനിസിപ്പല്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ മികച്ച രീതിയില്‍ പദ്ധതി നടന്നു വരുന്നു.കേരള പിറവി ദിനമായ നവംമ്പര്‍ ഒന്നിന് മൂന്നാം ഘട്ടത്തിന് തുടക്കമാകും.

മുസ്ലിം ലീഗ് കാസര്‍ഗോഡ് മുന്‍സിപ്പല്‍ പ്രസിഡന്റ് അഡ്വ. വി.എം മുനീര്‍ മുഖ്യാതിഥിയായിരുന്നു.
കെഎംസിസി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടും ഭാഗം, ദുബായ് കെഎംസിസി മണ്ഡലം ജില്ലാ ഉപാധ്യക്ഷന്‍ സലിം ചേരങ്കൈ, സുബൈര്‍ അബ്ദുല്ല, സഫ്‌വാന്‍ അണങ്കൂര്‍, സിനാന്‍ തോട്ടാന്‍, ശിഹാബുദ്ദീന്‍ നായന്മാര്മൂല, സുഹൈര്‍ യഹ്യ തളങ്കര, കാമില്‍ ബാങ്കോട്,ഫിറോസ് അടുക്കത്ത്ബയല്‍, ശരീഫ് തുരത്തി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഹസ്‌കര്‍ ചൂരി സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗഫൂര്‍ ഊദ് നന്ദിയും പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക