Image

ഡഗ്ലസ് ജോസഫിന് ബിംസ് എക്‌സലന്‍സ് അവാര്‍ഡ്

Published on 12 September, 2019
ഡഗ്ലസ് ജോസഫിന് ബിംസ് എക്‌സലന്‍സ് അവാര്‍ഡ്

ദുബായ്: ബ്രില്ല്യന്‍സ് എഡ്യൂക്കേഷന്‍ ഗ്രൂപ്പിന്റെ 2019 ലെ അക്കാഡമിക്
എക്‌സലന്‍സ് അവാര്‍ഡിന് മോട്ടിവേഷണല്‍ സ്പീക്കറും എഴുത്തുകാരനും
അധ്യാപകനുമായ ഡഗ്ലസ് ജോസഫിനെ തിരഞ്ഞെടുത്തു.വിദ്യാഭ്യാസ രംഗത്തെ ക്രിയാത്മകമായ സംഭാവനകളെ മാനിച്ചാണ് അവാര്‍ഡ്.

കരിയര്‍ ഗൈഡന്‍സ്, വിദ്യാര്‍ഥികളുടെ പഠന വൈകല്യങ്ങള്‍, പേരന്റിംഗ്
തുടങ്ങിയ വിഷയങ്ങളില്‍ നിരവധി സെമിനാറുകളും മോട്ടിവേഷണല്‍
ക്ലാസുകളും ഡഗ്‌ളസ് നടത്തി വരുന്നു. വിദ്യാഭ്യാസ സംബന്ധിയായി അനവധി
ലേഖനങ്ങള്‍ ഇംഗ്ലീഷ്, മലയാളം പത്ര മാസികകളില്‍ പ്രസിദ്ധികരിച്ചിട്ടുണ്ട്.
മാസ്റ്റര്‍മൈന്‍ഡ്, കൈരളി ഇന്റര്‍ സ്‌കൂള്‍ ക്വിസ് തുടങ്ങിയവയില്‍ ക്വിസ്
മാസ്റ്ററായിരുന്നു. ഫുജൈറ ഔര്‍ ഓണ്‍ ഇംഗ്ലീഷ് സ്‌കൂള്‍ അധ്യാപകനാണ്.

ഫുജൈറ ബിസിനസ് ക്ലബില്‍ നടന്ന ബ്രില്ല്യന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ്
മാനേജ്മന്റ് സ്റ്റഡീസ് ( ബിംസ് കോളജ് ) ബിരുദദാന സമ്മേളനത്തില്‍
ഫുജൈറ ഫ്രീ സോണ്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഷെരീഫ് ഹബീബ് അല്‍
അവാധി അവാര്‍ഡ് സമ്മാനിച്ചു.

മലേഷ്യ ലിങ്കണ്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. അമിയ ബൗമിക്, ബ്രില്ല്യന്‍സ് എഡ്യൂക്കേഷന്‍ അക്കാഡമിക് ഡയറക്ടര്‍ പ്രഫ. അന്‍സാരി ഇബ്രാഹിം, ഓപ്പറേഷന്‍സ് ഡയറക്ടര്‍ എന്‍.എസ്. അജിത്, ഫാക്കല്‍റ്റി അംഗങ്ങളായ ഡോ. കണ്ണന്‍ മുത്തുകുമാര്‍, അബ്ദുള്‍
ഷുക്കൂര്‍, മദീഹ നയബ് എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക