Image

ഇറ്റലിയില്‍ വന്‍ തീപിടുത്തം

Published on 12 September, 2019
ഇറ്റലിയില്‍ വന്‍ തീപിടുത്തം



റോം: ഇറ്റലിയിലെ വ്യവസായ നഗരമായ ബാറ്റിപാലിയ(സലെര്‍നൊ) യില്‍ ഇന്നു പുലര്‍ച്ചെ ടയര്‍ വെയ്സ്റ്റ് കന്പനിയില്‍ ഉണ്ടായ വന്‍തീപിടുത്തത്തില്‍ കന്പനി പൂര്‍ണമായും കത്തി നശിച്ചു. ഇതേ തുടര്‍ന്നു ഒരുകിലോ മീറ്റര്‍ ചുറ്റളവില്‍ ഉള്ള സ്‌കൂളുകള്‍ക്ക് അധികൃതര്‍ അവധി പ്രഖ്യാപിച്ചു.

ആറുമണിക്കൂര്‍ കഴിഞ്ഞിട്ടും അഗ്‌നിശമന സേനക്ക് തീ പൂര്‍ണമായും അണക്കാന്‍ സാധിച്ചിട്ടില്ല.തുടരെ തുടരെ ഉണ്ടാകുന്ന തീപിടുത്തം ഇവിടുത്തെ ജനങ്ങളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇതു ഈ നാടിന് നാണക്കേട് ഉണ്ടാക്കുന്നത് എന്ന് പറഞ്ഞു ജനങ്ങള്‍ രോഷം പ്രകടിപ്പിച്ചു. ഇത്തരത്തിലുള്ള അപകടങ്ങള്‍ വീണ്ടും ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ട മുന്‍കരുതല്‍ മേലധികാരികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു ജനങ്ങള്‍ തെരുവിലിറങ്ങിയിരിക്കുകയാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക