Image

ജര്‍മനിയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുനേരെ വംശീയാക്രമണം : എട്ടു പേര്‍ക്ക് പരിക്ക്

Published on 12 September, 2019
ജര്‍മനിയില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുനേരെ വംശീയാക്രമണം : എട്ടു പേര്‍ക്ക് പരിക്ക്


ബര്‍ലിന്‍: ജര്‍മനിയിലെ വെസ്റ്റ് ഫാളാളിയ സംസ്ഥാനത്തിലെ ബീലെഫെല്‍ഡ് ട്രെയിന്‍ സ്‌റ്റേഷനില്‍ കൊളോണില്‍ നിന്നുള്ള സ്‌കൂള്‍ കുട്ടികള്‍ക്കു നേരെയുണ്ടായ വംശീയാക്രമണത്തില്‍ എട്ടു കുട്ടികള്‍ക്ക് പരിക്കേറ്റു.

ബുധനാഴ്ച ഉച്ചയ്ക്ക് ബെീലെഫെല്‍ഡിലെ പ്രധാന ട്രെയിന്‍ സ്‌റ്റേഷനില്‍ നടന്ന ആക്രമണത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പരിക്കേറ്റതായിട്ടാണ് പോലീസ് അറിയിച്ചത്. 39 കാരനായ അക്രമി സ്‌കൂള്‍ കുട്ടികള്‍ക്കനേരെ പ്രത്യേകതകരം വാതകം ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. എട്ട് കുട്ടികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടു പേരെ കുട്ടികളുടെ ക്ലിനിക്കിലേക്കും കൊണ്ടുപോയി.

അക്രമിയെ സംഭവസ്ഥലത്തു തന്നെ അറസ്റ്റ് ചെയ്തു. താന്‍ ഒരു വംശീയവാദിയാണെന്ന് അക്രമി പോലീസിനോട് പറഞ്ഞതായും തുടര്‍ന്നു കുറ്റം സമ്മതിച്ചതായും പോലീസ് വക്താവ് കാര്‍സ്റ്റണ്‍ ബെന്റെ അറിയിച്ചു.

മുപ്പതോളം എമര്‍ജന്‍സി ജോലിക്കാരും മൂന്നു ഡോക്ടര്‍മാരും അഗ്‌നിശമന സേനയും സംഭവസ്ഥലത്തെത്തി കുട്ടികള്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി.

കഴിഞ്ഞ ജൂലൈയില്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ നടന്ന ഒരു സംഭവത്തില്‍ ഇന്‍കമിംഗ് ട്രെയിനിനു മുന്നില്‍ അപരിചിതന്‍ 8 വയസുള്ള ആണ്‍കുട്ടിയെ തള്ളിയിടുകയും കുട്ടി തല്‍ക്ഷണം മരിക്കുകയും ചെയ്തിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക