Image

മലയാള നാടകം 'മരമീടന്‍' സെപ്റ്റംബര്‍ 28 ന് സിഡ്‌നിയില്‍

Published on 12 September, 2019
മലയാള നാടകം 'മരമീടന്‍' സെപ്റ്റംബര്‍ 28 ന് സിഡ്‌നിയില്‍


സിഡ്‌നി: സിഡ്‌നിയിലെ ആര്‍ട്ട് കളക്ടീവ് കലാ സംഘം അവതരിപ്പിക്കുന്ന മലയാള നാടകം 'മരമീടന്‍' സെപ്റ്റംബര്‍ 28 ന് അരങ്ങിലെത്തും. ലിവര്‍ പൂളിലെ കസ്യൂല പവര്‍ ഹൗസ് ആര്‍ട്ട് സെന്ററില്‍ വൈകുന്നേരം 6 നാണ് അരങ്ങേറ്റം.

പ്രശസ്ത നാടക രചയിതാവും സം വിധായകനുമായ ശശിധരന്‍ നടുവില്‍ സംവിധാനം നിര്‍വഹിക്കുന്ന നാടകത്തില്‍ സിഡ്‌നിയിലെ മലയാളി അഭിനേതാക്കളാണ് വേഷമിടുന്നത്. രാജ് മോഹന്‍ നീലേശ്വരം രചിച്ച മരമീടന്‍ , കന്നഡ നാടകമായ മരണക്കളി , ആനന്ദിന്റെ ഗോവര്‍ധനന്റെ യാത്ര എന്നീ കൃതികളെ ആസ്പദമാക്കിയാണ് തയാറാക്കിയിട്ടുള്ളത്.

നാടോടി സംഗീതത്തിന്റെ അകമ്പടിയോടെ ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കപ്പെടുന്ന നാടകം സമകാലീന ലോകത്തിലെ ഭരണകൂടങ്ങളുടേയും അധികാര ലോകത്തിന്റേയും മൂഡന്യായങ്ങളുടെ കഥയാണ് പറയുന്നത്.

എമി റോയ്, ലിബിന്‍ ടോം , ലജി രാജ്, ബിനു ജോസഫ്, ഡിനാസ് അനുമോദ്, റിതോയ് പോള്‍ , സുരേഷ് മാത്യു, അഭിലാഷ്, ഹരിലാല്‍ വാമദേവന്‍ , അവിനാഷ്, ഡലിഷ് ജോയ്, മിനി വിന്‍സന്റ് , ശ്രീജിത്ത് ജയദേവന്‍ , കെ.പി.ജോസ് എന്നിവര്‍ വിവിധ വേഷങ്ങള്‍ അവതരിപ്പിക്കുന്നു. സുരേഷ് കുട്ടിച്ചന്‍ ,വിമല്‍ വിനോദന്‍ , സജയ് സാജ്, ജേക്കബ് തോമസ് എന്നിവരാണ് സംഗീതത്തിന് ഈണം നല്‍കിയിരിക്കുന്നത്.

ടിക്കറ്റുകള്‍ക്ക് : കെ.പി.ജോസ് : 0419306202 ബാബു സെബാസ്റ്റ്യന്‍: 0422197328 ജേക്കബ് തോമസ്: 0403675382 അജി ടി.ജി: 0401752287 റോയ് വര്‍ ഗീസ്: 0405273024 സന്തോഷ് ജോസഫ് : 0469897295. ഓണ്‍ ലൈന്‍ ടിക്കറ്റ് : https://www.premiertickets.co/event/marameedan/

റിപ്പോര്‍ട്ട്: സന്തോഷ് ജോസഫ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക