Image

നിതീഷ്‌കുമാറും റാബ്രി ദേവിയും ബിഹാര്‍ ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

Published on 07 May, 2012
നിതീഷ്‌കുമാറും റാബ്രി ദേവിയും ബിഹാര്‍ ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു
പാറ്റ്‌ന: മുഖ്യമന്ത്രി നിതീഷ്‌കുമാറും ആര്‍ജെഡി നേതാവ് റാബ്രി ദേവിയും ഉള്‍പ്പെടെ 11 പേര്‍ ബിഹാര്‍ ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോഡിയും രണ്ട് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തവരില്‍ ഉള്‍പ്പെടും.

 ലെജിസ്‌ളേറ്റീവ് കൗണ്‍സില്‍ ചെയര്‍മാന്‍ സലീം പര്‍വേജ് ആണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ലെജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എതിരില്ലാതെയാണ് ഇവര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക