Image

സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ ഔദ്യോഗിക സമയത്ത് വരുന്ന കോളുകള്‍ റെക്കോഡ് ചെയ്യണം

സന്ധ്യ. ജി. ഐ Published on 12 September, 2019
സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ ഔദ്യോഗിക സമയത്ത് വരുന്ന കോളുകള്‍ റെക്കോഡ് ചെയ്യണം
രാഷ്ട്രീയ പ്രവര്‍ത്തകന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തൊഴില്‍ സമയത്ത് രഹസ്യമായി വിളിച്ച ഫോണ്‍ പരസ്യമായി കേള്‍ക്കാന്‍ ഭാഗ്യം ലഭിച്ച അനേകം മലയാളികളിലൊരാളായ ഞാന്‍ ആ വിഷയം കീറി മുറിച്ച് പരിശോധിച്ചപ്പോള്‍.ഒരു പോലീസ് ഉദ്യോഗസ്ഥന്‍ തൊഴില്‍ സമയത്ത് തന്നെ വിളിക്കുന്നവരെ ഫോണിലൂടെ കാര്യങ്ങള്‍ പറയേണ്ട കാര്യമുണ്ടോ?

നാല് രാഷ്ട്രീയക്കാരെ പോലീസ് സ്‌റ്റേഷനില്‍ കൊണ്ടു വന്നാല്‍ 40 പേര് വിളിക്കു മായിരിക്കും. ഈ നാല്‍പത് പേരോടും സമാധാന പരമായി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കേണ്ടി വന്നാല്‍ എങ്ങനെ പോലീസ് അയാളുടെ തൊഴില്‍ ചെയ്യും ? ഒന്നാലോചിച്ച് നോക്കുക.

ഇനിയിപ്പം കൊണ്ട് വന്നത് പോലീസ് സ്‌റ്റേഷനിലല്ല ആശുപത്രിയിലാണെന്ന് കരുതുക. ഡോക്ടര്‍ക്ക് രോഗിയുടെ ഒരു ബൈ സ്റ്റാന്‍ഡറോട് വിവരം പറയാം പക്ഷെ വിളിച്ചു ചോദിക്കുന്ന എല്ലാവര്‍ക്കും ഉത്തരം പറയുവാന്‍ പറ്റില്ല.

സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ ഔദ്യോഗിക സമയത്ത് വരുന്ന കോളുകള്‍ റെക്കോഡ് ചെയ്യണം എന്ന് തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. കൃത്യനിര്‍വ്വഹണത്തിന് തടസപ്പെടുത്തുന്നതിന് കേസ് കൊടുക്കാന്‍ അത് സഹായിക്കും. അത് പരസ്യമാക്കേണ്ട കാര്യമില്ല.

ഈ അവസരത്തില്‍ എന്തുകൊണ്ട് പല സര്‍ക്കാര്‍ ജീവനക്കാരും അഴിമതിക്കാരാകുന്നു എന്ന് ജനങ്ങളോര്‍ക്കണം. മുകളില്‍ നിന്ന് വിളിക്കുന്ന പൊതുപ്രവര്‍ത്തകന്റെ അഹങ്കാരം നിറഞ്ഞ, ഭീഷണി നിറഞ്ഞ,പുച്ഛം നിറഞ്ഞ ഫോണ്‍ കോളുക ള്‍ക്കനുസരിച്ച് തുള്ളുന്ന പാവകള്‍ തന്നെ യാണ് പല ഉദ്യോഗസ്ഥരും.മുകളില്‍ നിന്ന് ഒരുവിളി വരുമ്പോള്‍ ഫയലുകള്‍ തനിയെ ചലിക്കുന്നതും എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി കാര്യങ്ങള്‍ സാധിക്കുന്നതും ഈ വിരട്ടലിലൂടെയാണ്. കളമശേരിയിലെ രാഷ്ട്രീയം മാത്രമല്ല മാറി മാറി വരുന്ന സര്‍ക്കാറിന്റെ രാഷ്ട്രീയ ദിശാ ബോധം അറിഞ്ഞ് പ്രവര്‍ത്തിക്കാനുള്ള ട്രെയിനിങ്ങും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കണം. ആ പാവങ്ങള്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കണ്ടേ??

സോഷ്യല്‍ മീഡിയയുടെ യുക്തിബോധവും ന്യായ ബോധവും അപാരമാണ്. പൊതു പ്രവര്‍ത്തകന്റെ ഭാഷയിലെ ഭീഷണിയെ തിരിച്ചറിയാനുള്ള കഴിവ് നഷ്ടപ്പെട്ടവര്‍ അല്ലെങ്കില്‍ നഷ്ടപ്പെട്ടതായി അഭിനയി ക്കുന്നവരാണ് മിക്ക ന്യായീകരണ തൊഴിലാളികളും. തൊഴില്‍ നിയമം ലംഘിച്ച തൊഴിലാളിക്കെതിരെ നടപടിയെടുക്കേ ണ്ടത് സര്‍ക്കാരിന്റെ ജോലിയാണ്. പക്ഷെ ജനങ്ങള്‍ ഗൗരവമായി കാണേണ്ടത് ജന ങ്ങളുടെ രക്ഷകരായ പോലീസുകാരന് തൊഴില്‍ സ്ഥലത്ത് നേരിടുന്ന വെല്ലുവിളികളാണ്. അതിലും ഗൗരവത്തില്‍ കാ ണേണ്ടത് രാഷ്ട്രീയപ്രവര്‍ത്തകരുടെ നീതിബോധമാണ്. പോലീസുകാരനായാലും ഡോക്ടറായാലും കളക്ടറായാലും രാഷ്ട്രീയത്തിന്റെ പ്രത്യേക സ്വഭാവം മനസ്സിലാക്കി തീരുമാനം എടുക്കേണ്ടി വരു ന്നിടത്താണ് അഴിമതികള്‍ തുടങ്ങുന്നത്. കളമശേരിയിലെ രാഷ്ട്രീയവും കേരള ത്തിലെ മറ്റു സ്ഥലങ്ങളിലേയും രാഷ്ട്രീയം ഉദ്യോഗസ്ഥരുടെ തലക്കു മീതെ ഊരിപ്പിടിച്ച വാളായി നില്‍ക്കുമ്പോള്‍ എങ്ങനെ സ്വതന്ത്രമായി ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ ക്ക് കഴിയും? എല്ലാവര്‍ക്കും ഭരത്ചന്ദ്രന്‍ IPS ആകാന്‍ പറ്റില്ലില്ലല്ലോ?

പരസ്യമാകുന്ന ഫോണ്‍ വിളികളെ വല്ലാതെ ഭയക്കുന്നുണ്ട് രാഷ്ട്രീപ്രവര്‍ത്തകര്. അതില് പാര്‍ട്ടിയില്ല. എല്ലാം പാര്‍ട്ടിക്കാരും ഈ വിഷയത്തില്‍ ഒന്നാണ്. അഴിമതിക്കാരെ സംരക്ഷിക്കുന്നതും, അഴിമതിക്കാരനെ സൃഷ്ടിക്കുന്നതും ഈ ഫോണ്‍ കോളു കള്‍ തന്നെയാണ്. പലരുടേയും മൂന്ന് നേരത്തിനുള്ള അന്നത്തിന്റെ വകയാണ് ഈ ഫോണ്‍ കോളുകള്‍ .അതുകൊണ്ട് തന്നെ പരസ്യമാകുന്ന ഫോണ്‍ കോളുകളെ എല്ലാവരും ഭയക്കണം. ഫോണ്‍ കോളുകള്‍ ഒരു കാരണവശാലും ജനങ്ങള്‍ കേള്‍ക്കരുത് . മുഖം മൂടികള്‍ അഴിഞ്ഞ് വീഴേണ്ട സാഹചര്യങ്ങള്‍ സൃഷ്ടി ക്കരുത്. നീലക്കുറുക്കന്‍മാര്‍ ജീവിച്ച് പോകട്ടെ. പൊതുജനം കഴുതകളായി തുടരട്ടെ...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക