Image

ജര്‍മ്മന്‍ ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു

ജോസ് മാളേയ്ക്കല്‍ Published on 12 September, 2019
ജര്‍മ്മന്‍ ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
ഫിലഡല്‍ഫിയ: ‘ആവേമരിയ’ സ്‌തോത്രഗീതങ്ങളുടെയും, വിവിധ ഭാഷകളിലുള്ള ജപമാലയര്‍പ്പണത്തിന്റെയും, രോഗശാന്തിപ്രാര്‍ത്ഥനകളുടെയും, ‘ഹെയ്ല്‍ മേരി’ മന്ത്രധ്വനികളുടെയും ആത്മീയപരിവേഷം നിറഞ്ഞുനിന്ന സ്വര്‍ഗീയസമാനമായ അന്തരീക്ഷത്തില്‍ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രം സെപ്റ്റംബര്‍ 7 ശനിയാഴ്ച്ച വൈകുന്നേരം അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയിലെ ഒരു  “”ചിന്ന വേളാങ്കണ്ണി’’യായി മാറി. കിഴക്കിന്റെ ലൂര്‍ദ്ദായ വേളാങ്കണ്ണിയിലെ പുണ്യഭൂമിയില്‍നിന്നും ഏഴാം കടലിനക്കരെയെത്തി സഹോദരസ്‌നേഹത്തിന്‍ നഗരമായ ഫിലാഡല്‍ഫിയായ്ക്കു തിലകമായി വിരാജിക്കുന്ന ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ സ്ഥിരപ്രതിഷ്ഠനേടിയ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം വണങ്ങി ആയിരങ്ങള്‍ ആത്മനിര്‍വൃതിയടഞ്ഞു.

ഭക്തിനിര്‍ഭരമായി ആഘോഷിക്കപ്പെട്ട വേളാങ്കണ്ണി ആരോഗ്യമാതാവിന്റെ തിരുനാളില്‍ വര്‍ണ, വര്‍ഗ, ഭാഷാവ്യത്യാസം മറന്ന് തമിഴരും, തെലുങ്കരുംം, കന്നടക്കാരും, ഹിന്ദിക്കാരും, മലയാളികളും ഉള്‍പ്പെടെയുള്ള വിവിധ ഇന്‍ഡ്യന്‍ ക്രൈസ്തവസമൂഹങ്ങളും, ലാറ്റിനോ ക്രൈസ്തവരും, ഹിന്ദുക്കള്‍ ഉള്‍പ്പെടെ നാനാജാതിമതസ്ഥരായ മരിയഭക്തരും പങ്കെടുത്തു.

പരിശുദ്ധകന്യാമറിയത്തിന്റെ ജനനത്തിരുനാളും, വേളാങ്കണ്ണിആരോഗ്യ മാതാവിന്റെ തിരുനാളും സംയുക്തമായി സെപ്റ്റംബര്‍ 7 ശനിയാഴ്ച്ച ഭക്തിപുരസ്സരം ആഘോഷിക്കപ്പെട്ടു. ഹൂസ്റ്റണ്‍ സെ. ജോസഫ് സീറോമലബാര്‍ ഫൊറോനാപള്ളി അസിസ്റ്റന്റ് വികാരി റവ. ഫാ. രാജീവ് വലിയവീട്ടില്‍, സീറോമലബാര്‍പള്ളി വികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ എന്നിവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി. സെന്‍ട്രല്‍ അസോസിയേഷന്‍ ഓഫ് മിറാçലസ് മെഡല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ. വില്യം ജെ. ഒബ്രയിന്‍, സി. എം.; അസോസിയേറ്റ് ഡയറക്ടര്‍ റവ. ഫ്രാന്‍സിസ് സാക്‌സ്, സി. എം. എന്നിവര്‍ സഹകാര്‍മ്മികരായി.

ഇറ്റാലിയന്‍, സ്പാനീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ മാറിമാറി ചൊല്ലിയ ജപമാലപ്രാര്‍ത്ഥനയോടൊപ്പം വേളാങ്കണ്ണി മാതാവിന്റെ തിêസ്വരൂപം വഹിച്ചുകൊണ്ടുനടത്തിയ ഭക്തിനിര്‍ഭരമായ പ്രദക്ഷിണം മരിയഭക്തര്‍ക്കും, രോഗികള്‍ക്കും സൗഖ്യദായകമായിരുന്നു.

വേളാങ്കണ്ണിയിലെ ആരോഗ്യമാതാവിന്റെ തിരുസ്വരൂപം 2012 സെപ്റ്റംബര്‍ എട്ടിനാണ് ഫിലഡല്‍ഫിയാ ജര്‍മ്മന്‍ടൗണ്‍ മിറാക്കുലസ് മെഡല്‍ ഷ്രൈനില്‍ പ്രതിഷ്ഠിച്ചത്. സീറോമലബാര്‍ ഇടവകയും,  വിവിധ ഇന്ത്യന്‍ ക്രൈസ്തവരും ഒന്നുചേര്‍ന്ന് തുടര്‍ച്ചയായി ഇത് എട്ടാംവര്‍ഷമാണ് വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആഘോഷിക്കപ്പെടുന്നത്.

മിറാക്കുലസ് മെഡല്‍ നൊവേന, ആഘോഷമായ തിരുനാള്‍ æര്‍ബാന, വേളാങ്കണ്ണി മാതാവിന്റെ നൊവേന, വേളാങ്കണ്ണി മാതാവിന്റെ തിêസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, വിവിധ ഭാഷകളിലുള്ള ജപമാലപ്രാര്‍ത്ഥന, തിരുസ്വരൂപം വണങ്ങി നേര്‍ച്ചസമര്‍പ്പണം എന്നിവ യായിരുന്നു തിരുനാള്‍ ദിവസത്തെ തിരുക്കര്‍മ്മങ്ങള്‍.

ഇന്ത്യന്‍ അമേരിക്കന്‍ ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്റെയും, പൈതൃകത്തിന്റെയും, മരിയന്‍ ഭക്തിയുടെയും അത്യപൂര്‍വമായ കൂടിവരവവായിരുന്നു ഈ തിരുനാളിലൂടെ പ്രകടമായത്.

സീറോ മലബാര്‍ യൂത്ത് ക്വയര്‍ ആലപിച്ച മരിയ ഭക്തിഗാനങ്ങള്‍ എല്ലാവരെയും ആകര്‍ഷിച്ചു. ഫാ. രാജീവ് ദിവ്യബലിമധ്യേ തിരുനാള്‍ സന്ദേശം നല്‍കി. മിറാക്കുലസ് മെഡല്‍ ഷ്രൈന്‍ അസോസിയേറ്റ് ഡയറക്ടര്‍ റവ. ഫ്രാന്‍സിസ് സാക്‌സ്, സി. എം. എല്ലാവരെയും ഹൃദയപൂര്‍വം സ്വാഗതം ചെയ്തു.

സീറോമലബാര്‍ ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, കൈക്കാരന്മാരായ സജി സെബാസ്റ്റ്യന്‍, ബിë പോള്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, തിരുനാള്‍ കോര്‍ഡിനേറ്റര്‍ ജോസ് തോമസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ തിêനാള്‍ ക്രമീകരണങ്ങള്‍ ചെയ്തു.
ഫോട്ടോ: ജോസ് തോമസ്
ജര്‍മ്മന്‍ ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചുജര്‍മ്മന്‍ ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചുജര്‍മ്മന്‍ ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചുജര്‍മ്മന്‍ ടൗണ്‍ മിറാക്കുലസ് മെഡല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വേളാങ്കണ്ണി മാതാവിന്റെ തിരുനാള്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക