Image

കുല്‍ഭൂഷണ്‍ ജാദവിന് ഇനി നയതന്ത്ര പരിരക്ഷ നല്‍കില്ലെന്ന് പാക്കിസ്ഥാന്‍

Published on 12 September, 2019
കുല്‍ഭൂഷണ്‍ ജാദവിന് ഇനി നയതന്ത്ര പരിരക്ഷ നല്‍കില്ലെന്ന് പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്:ചാരവൃത്തി ആരോപിച്ച്‌ പാക്കിസ്ഥാന്‍ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ ജാദവിന് രണ്ടാമതൊരിക്കല്‍ കൂടി നയതന്ത്രസഹായം അനുവദിക്കില്ലെന്ന് പാക്കിസ്ഥാന്‍. ഇനി ഒരിക്കല്‍ കൂടി നയതന്ത്ര കൂടിക്കാഴ്ച അനുവദിക്കില്ലെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. വീണ്ടുമൊരു യോഗം ഉണ്ടാകില്ലെന്ന് പറഞ്ഞ വക്താവ് മറ്റ് കാര്യങ്ങളൊന്നും വിശദീകരിക്കാന്‍ കൂട്ടാക്കിയില്ല.


2016 ല്‍ പാക് തടവിലായതിന് ശേഷം ഇതാദ്യമായി സെപ്തംബര്‍ 2ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗരവ് അലുവാലിയ ഇസ്ലാമാബാദിലെ കോടതിയിലെത്തി കുല്‍ഭൂഷണെ കണ്ടിരുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി പ്രകാരമായിരുന്നു കൂടിക്കാഴ്ചക്ക് സാധ്യമായത്.പാക്കിസ്ഥാന്‍ വിയന്ന ഉടമ്ബടി ലംഘിച്ചെന്ന ഇന്ത്യയുടെ വാദം ജൂലൈയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ശരിവെച്ചിരുന്നു. തുടര്‍ന്നാണ് നയതന്ത്ര പരിരക്ഷ കുല്‍ഭൂഷണ് ലഭിച്ചത്.


കുല്‍ഭൂഷണ്‍ ജാദവിനെ ബലൂചിസ്ഥാനില്‍ നിന്ന് 2016 മാര്‍ച്ച്‌ 3 നാണ് പാക്കിസ്ഥാന്‍ സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. ഇറാനില്‍ നിന്ന് രാജ്യത്ത് പ്രവേശിച്ച ശേഷമാണ് കുല്‍ഭൂഷണ്‍ ജാദവ് അറസ്റ്റിലായതെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെട്ടു. എന്നാല്‍ പാക്കിസ്ഥാന്റെ ആരോപണം ഇന്ത്യ നിരസിച്ചു. കുല്‍ഭൂഷന്‍ ജാദവിനെ ഒരു ബിസിനസ്സ് യാത്രയ്ക്കിടെയാണ് തട്ടിക്കൊണ്ടുപോയതെന്നാണ് ഇന്ത്യ വാദിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക