Image

ഫ്‌ളോറിഡയുടെ ഉത്സവമായി മാറിയ എം.എ.സി.ഫ്. റ്റാമ്പായുടെ ഓണാഘോഷം

ഷീല ഷാജു Published on 12 September, 2019
ഫ്‌ളോറിഡയുടെ ഉത്സവമായി മാറിയ എം.എ.സി.ഫ്. റ്റാമ്പായുടെ ഓണാഘോഷം
റ്റാമ്പാ: റ്റാമ്പായെ അക്ഷരാര്‍ഥത്തില്‍ ഉത്സവത്തിലാറാടിച്ചു കൊണ്ട് എം.എ.സിഫ്. ന്റെ ഓണം റ്റാമ്പായിലുള്ള ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ ആഘോഷിച്ചു. ക്‌നാനായ കമ്മ്യൂണിറ്റി സെന്റര്‍ രണ്ടായിരത്തിപതിനൊന്നില്‍ ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ജന പങ്കാളിത്തത്തിനാണ് ആഗസ്റ്റ് 24 നു റ്റാമ്പാ സാക്ഷ്യം വഹിച്ചത്. അക്ഷരാര്‍ഥത്തില്‍ റ്റാമ്പായിലെ മഹാ ഭൂരിപക്ഷം മലയാളി ജനാവലിയും ഓണാഘോഷത്തിന് എത്തിയിരുന്നു. ഉച്ചക്ക് പതിനൊന്ന് മണിയോടെ ആരംഭിച്ച ഓണസദ്യ രണ്ടു മണിയോടെ വിളമ്പുന്നത് അവസാനിപ്പിച്ച് ബുഫേ മാത്രമായി അവസാനിപ്പിച്ച് സമയ ക്രമീകരണം കൃത്യമായി പാലിച്ചു.

ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി താലപ്പൊലിയുടെയും ചെണ്ടമേളത്തിന്റെയും അകമ്പടിയോടു കൂടി മാവേലി മന്നനെയും മറ്റു വിശിഷ്ട വ്യക്തികളെയും വേദിയിലേക്ക് ആനയിച്ചു.എം.എ.സി.ഫ്. പ്രസിഡന്റ് സുനില്‍ വര്ഗീസ് സ്വാഗതം ആശംസിച്ചതിനു ശേഷം എംഎ.സി.ഫ് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ടി.ഉണ്ണികൃഷ്ണന്‍ വിശിഷ്ടവ്യക്തികളെയും മുന്‍ പ്രസിഡന്റ്മാരെയും , വനിതാ ഫോറം ഭാരവാഹികളെയും വേദിയിലേക്ക് ക്ഷണിക്കുകയും എല്ലാവരും ചേര്‍ന്ന് നിലവിളക്കു കത്തിച്ചു ഓണാഘോഷ ചടങ്ങുകള്‍ ഔപചാരികമായി ഉത്ഘാടനം ചെയ്തു. ടിറ്റോ ജോണിന്റെ മാവേലി വേഷം തികച്ചും പ്രൗഢഗംഭീരമായിരുന്നു.

എം.എ.സി.ഫ് നെ സാമ്പത്തികമായി സഹായിച്ചവര്‍ക്കും എം.എ.സി.ഫ് ന്റെ സംഘടനാപരമായ വളര്‍ച്ചക്ക് സഹായിച്ചവര്‍ക്കും ഫലകം നല്‍കി ആദരിച്ചു.

മുഖ്യാതിഥിയായിരുന്നു ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ എം.എ.സി.ഫ് ഫോമാ വില്ലേജ് രൂപപ്പെടുത്തുന്നതില്‍ വഹിച്ച നിര്‍ണായക പങ്കിനെപ്പറ്റി വിവരിച്ചു.തുടക്കത്തില്‍ തന്നെ എം.എ.സി.ഫ് വീട് നല്‍കിയത് കൂടാതെ എംഎ.സിഫ് ലെ ജോയ് അമ്മിണി കുരിയന്‍ ദമ്പതികള്‍ ഒരു വീട് നല്‍കുകയും , ടി.ഉണ്ണികൃഷ്ണന്‍ പ്രോജെക്ടില്‍ നിര്‍ണായക പങ്കു വഹിക്കുകയും ചെയ്തു.

ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.മാമ്മന്‍ സി ജേക്കബ് ഇത്രയും മനോഹരമായി അണിയിച്ചൊരുക്കിയ, ജനപങ്കാളിത്തം കൊണ്ട് ശ്രെദ്ധേയമായ മറ്റൊരോണം തനിക്കു കാണുവാന്‍ കഴിഞ്ഞിട്ടില്ല എന്ന് പറയുകയുണ്ടായി.

ബിജു തോണിക്കടവന്‍, പൗലോസ് കുയിലാടന്‍, ജോര്ജി വര്ഗീസ് , രാജന്‍ പടവത്തില്‍ തുടങ്ങിയവരോടൊപ്പം ഫ്‌ളോറിഡയിലുള്ള മറ്റു പ്രമുഖ അസോസിയേഷന്‍ ഭാരവാഹികളും സന്നിഹിതരായിരുന്നു.

തുടര്‍ന്ന് മുന്നൂറോളം വനിതകള്‍ പങ്കെടുത്ത ഒരു മണിക്കൂറിലധികം നീണ്ടുനിന്ന മെഗാനൃത്തം ജനസദസ്സിനു മുന്‍പില്‍ അവതരിക്കപ്പെട്ടു. റ്റാമ്പാ ബേയിലെ വനിതകളുടെ ആറ് മാസത്തോളം നീണ്ടു നിന്ന പ്രയത്‌നത്തിന്റെ അരങ്ങേറ്റം, നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് പ്രോത്സാഹിപ്പിച്ചത്. മെഗാനൃത്തത്തിനു ശേഷം നൃത്തത്തില്‍ സഹകരിച്ച എല്ലാവരിലും സന്തോഷത്തിന്റെ അലയടികള്‍ കാണാമായിരുന്നു.

മെഗാനൃത്തത്തിനു വേണ്ടി പ്രവര്‍ത്തിച്ചവര്‍

Classical:

Choreography - Nandita Bijesh, Babita Kaladi Coordinator - Anjana UnniKrishnan

Oppana:

Choreography - Alphy Chemparathy, Shiji Thomas. Coordinator - Sheela Shaju

Margamkali:

Choreography - Ashbiya, Rintu Benny, Sarah Coordinator - Saly Machanickal

Folk Dance:

Choreography - Jessy Kulangara ;Coordinator - Saly Machanickal

Thiruvathira:

Choreography - Anjana UnniKrishnan

Coordinators - Anina Liju, Sangeetha Giridharan, Vidya Chandrakanth .
അടുത്ത വര്ഷം നടക്കുന്ന എം.എ.സി.ഫ് ന്റെ മെഗാഓണത്തിന് മുവ്വായിരത്തിലധികം ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. അമേരിക്കയിലെമ്പാടുമുള്ള എല്ലാ മലയാളികളെയും രണ്ടായിരത്തി ഇരുപത്തിലെ ഓണാഘോഷത്തിലേക്കു മുന്‍കൂറായി ക്ഷണിക്കുന്നു. അസോസിയേഷന്‍ സെക്രട്ടറി ജയേഷ് നായര്‍ കൃതജ്ഞത അറിയിച്ചു.
ഫ്‌ളോറിഡയുടെ ഉത്സവമായി മാറിയ എം.എ.സി.ഫ്. റ്റാമ്പായുടെ ഓണാഘോഷംഫ്‌ളോറിഡയുടെ ഉത്സവമായി മാറിയ എം.എ.സി.ഫ്. റ്റാമ്പായുടെ ഓണാഘോഷംഫ്‌ളോറിഡയുടെ ഉത്സവമായി മാറിയ എം.എ.സി.ഫ്. റ്റാമ്പായുടെ ഓണാഘോഷംഫ്‌ളോറിഡയുടെ ഉത്സവമായി മാറിയ എം.എ.സി.ഫ്. റ്റാമ്പായുടെ ഓണാഘോഷംഫ്‌ളോറിഡയുടെ ഉത്സവമായി മാറിയ എം.എ.സി.ഫ്. റ്റാമ്പായുടെ ഓണാഘോഷംഫ്‌ളോറിഡയുടെ ഉത്സവമായി മാറിയ എം.എ.സി.ഫ്. റ്റാമ്പായുടെ ഓണാഘോഷംഫ്‌ളോറിഡയുടെ ഉത്സവമായി മാറിയ എം.എ.സി.ഫ്. റ്റാമ്പായുടെ ഓണാഘോഷംഫ്‌ളോറിഡയുടെ ഉത്സവമായി മാറിയ എം.എ.സി.ഫ്. റ്റാമ്പായുടെ ഓണാഘോഷംഫ്‌ളോറിഡയുടെ ഉത്സവമായി മാറിയ എം.എ.സി.ഫ്. റ്റാമ്പായുടെ ഓണാഘോഷം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക