Image

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) ഓണാഘോഷം സെപ്റ്റംബര്‍ 14 ശനി

ജോസഫ് ഇടിക്കുള Published on 12 September, 2019
കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) ഓണാഘോഷം സെപ്റ്റംബര്‍ 14 ശനി
ന്യൂ ജേഴ്­സി : കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്­സി (കാന്‍ജ്) ഓണാഘോഷ ചടങ്ങുകള്‍  സെപ്റ്റംബര്‍ 14 ശനിയാഴ്ച ഈസ്റ്റ് ബ്രോണ്‍സ്വിക്കിലുള്ള ജോ ആന്‍ മജെസ്‌ട്രോ പെര്‍ഫോമന്‍സ് ആര്‍ട്‌സ് സെന്ററില്‍ വച്ച് നടത്തപ്പെടും. പ്രമുഖ ഗായകനായ സതീഷ് മേനോന്‍ നയിക്കുന്ന ലൈവ് ബാന്‍ഡിന്റെ അകമ്പടിയോടു കൂടിയുള്ള ഗാനമേള ഓണാഘോഷ പരിപാടിയുടെ മാറ്റുകൂട്ടും . ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം വില്യം ഐസക് അതിഥി ആയിരിക്കും.

താലപ്പൊലിയോടൊപ്പം ഡ്രം ബീറ്റ്സ് ഓഫ് ലോങ്ങ് ഐലന്‍ഡ് അവതരിപ്പിക്കുന്ന തായമ്പകയും ഓണാഘോഷങ്ങള്‍ക്ക് മിഴിവേകും.

കൂടാതെ ന്യൂ ജേഴ്‌സിയിലെ പ്രമുഖ ഡാന്‍സ് സ്‌കൂളുകളും, നര്‍ത്തകരും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരുടെയും സംഗമ വേദിയാകും കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ഈ വര്‍ഷത്തെ ഓണാഘോഷം, മെഗാ തിരുവാതിര പരിപാടിയുടെ മുഖ്യ ആകര്‍ഷണം ആയിരിക്കും.
പരിപാടിയുടെ ഭാഗമായി പായസമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കുന്നതായിരിക്കും.

ന്യൂ ജേഴ്‌സി, ന്യൂ യോര്‍ക്ക്, പെന്‍സില്‍വാനിയ, കണക്ടികട് തുടങ്ങി എല്ലാ സംസ്ഥാനങ്ങളിലെയും മലയാളികളെ കേരള അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ ഓണാഘോഷങ്ങളിലേക്കു സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജയന്‍ ജോസഫ്, ജനറല്‍ സെക്രട്ടറി ബൈജു വര്‍ഗീസ് , ട്രഷറര്‍ വിജേഷ് കാരാട്ട് എന്നിവര്‍ അറിയിച്ചു,
ജോയിന്റ് സെക്രട്ടറി സഞ്ജീവ് കുമാര്‍, ജോയിന്റ് ട്രീഷറര്‍ പീറ്റര്‍ ജോര്‍ജ്, അജിത് പ്രഭാകര്‍ (ചാരിറ്റി അഫയേഴ്‌സ്), ടോം നെറ്റിക്കാടന്‍ (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), പ്രിന്‍സി ജോണ്‍ (യൂത്ത് അഫയേഴ്‌സ്), ജെയിംസ് ജോര്‍ജ്, മനോജ് ഫ്രാന്‍സിസ് (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍) പ്രീത വീട്ടില്‍ (കള്‍ച്ചറല്‍ അഫ്ഐയെര്‍സ്)
കൂടാതെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന് റോയ് മാത്യുവും, ട്രസ്റ്റി ബോര്‍ഡ് മെംബേര്‍സ് ആയ ജയ് കുളമ്പില്‍, ജോണ്‍ വര്ഗീസ്, സണ്ണി വാളിയാപ്ലാക്കല്‍, സോഫി വില്‍സണ്‍, റെജിമോന്‍ എബ്രഹാം, അലക്‌സ് മാത്യു, തുടങ്ങി എല്ലാവരും ആഘോഷങ്ങളുടെ വിജയത്തിന് വേണ്ടി പിന്നണിയിലുണ്ട്,

2019 ലെ കാന്‍ജ് ഓണാഘോഷങ്ങള്‍ വന്‍വിജയമാക്കുന്നതിന് നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും പ്രസിഡന്റ് ജയന്‍ ജോസഫ് അഭ്യര്‍ഥിച്ചു.

ജെയ്‌സണ്‍ അലക്‌സ് മാലിനി നായര്‍ എന്നിവരാണ് ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ കണ്‍വീനേഴ്സ് . അനീഷ് ഐസക്, രുഗ്മിണി പദ്മകുമാര്‍, ജിനു അലക്‌സ് എന്നിവരെ കോ കണ്‍വീനേഴ്സ് ആയും പ്രവര്‍ത്തിക്കുന്നു.

മുന്‍ പ്രസിഡന്റുമാരായ അനിയന്‍ ജോര്‍ജ്, ജിബി തോമസ്, സജി പോള്‍, റോയ് മാത്യു, ജിബി തോമസ്, ഷീല ശ്രീകുമാര്‍ എന്നിവരും, ദിലീപ് വര്‍ഗീസ് , പ്രസ് ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര, അലക്‌സ് ജോണ്‍ തുടങ്ങിയരും ഓണാഘോഷങ്ങളുടെ വിജയത്തിനായി പൂര്‍ണ പിന്തുണ നല്‍കുന്നു,
കിഷോര്‍, ആശ വാരിയത്ത് (രംഗ് - കളേഴ്‌സ് ഓഫ് ആന്‍ അണ്‍ ടോള്‍ഡ് സ്റ്റോറി) ആണ് ആഘോഷങ്ങളുടെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍.

കൂടുതല്‍ വിവരങ്ങള്‍ക്കും എന്‍ട്രി ടിക്കറ്റുകള്‍ക്കും വിളിക്കുക : ജയന്‍ ജോസഫ്-908-400-2635, ബൈജു വര്‍ഗീസ് - 914-349-1559, വിജേഷ് കാരാട്ട് - 540- 604-6287.

കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്സിയുടെ വെബ്‌സൈറ്റില്‍ നിന്നും ടിക്കറ്റുകള്‍ ലഭ്യമാണ്,

സന്ദര്‍ശിക്കുക : https://www.kanj.org 
കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) ഓണാഘോഷം സെപ്റ്റംബര്‍ 14 ശനികേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) ഓണാഘോഷം സെപ്റ്റംബര്‍ 14 ശനികേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) ഓണാഘോഷം സെപ്റ്റംബര്‍ 14 ശനികേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) ഓണാഘോഷം സെപ്റ്റംബര്‍ 14 ശനികേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജേഴ്സി (കാന്‍ജ്) ഓണാഘോഷം സെപ്റ്റംബര്‍ 14 ശനി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക