Image

തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിലേക്കുള്ള യാത്ര മാറ്റിവെച്ചു

Published on 12 September, 2019
തുഷാര്‍ വെള്ളാപ്പള്ളി  കേരളത്തിലേക്കുള്ള യാത്ര മാറ്റിവെച്ചു
ദുബായ്‌: ബി.ഡി.ജെ.എസ്‌. നേതാവ്‌ തുഷാര്‍ വെള്ളാപ്പള്ളി വ്യാഴാഴ്‌ച കേരളത്തിലേക്ക്‌ യാത്രതിരിക്കില്ല. വ്യാഴാഴ്‌ച ഉച്ചയ്‌ക്ക്‌ ദുബായില്‍നിന്ന്‌ കൊച്ചിയിലേക്ക്‌ പോകേണ്ട വിമാനം പുറപ്പെടാന്‍ വൈകുമെന്നതിനാലാണ്‌ യാത്രമാറ്റിയത്‌.

വെള്ളിയാഴ്‌ച ചതയ ദിനാഘോഷം നടക്കുന്നതിനാല്‍ അതിനുശേഷം ഞായറാഴ്‌ചയാകും തുഷാര്‍ കേരളത്തിലേക്ക്‌ പോവുക. ഞായറാഴ്‌ച രാവിലെ 9.15-ന്‌ കൊച്ചിയിലെത്തുന്ന എമിറേറ്റ്‌സ്‌ വിമാനത്തിലായിരിക്കും അദ്ദേഹത്തിന്റെ യാത്ര.

തുഷാറിനെതിരായ ചെക്ക്‌ കേസ്‌ അജ്‌മാന്‍ കോടതി തള്ളിയതോടെയാണ്‌ അദ്ദേഹത്തിന്‌ നാട്ടിലേക്ക്‌ മടങ്ങാനുള്ള അവസരമുണ്ടായത്‌. തുഷാറിന്റെ പാസ്‌പോര്‍ട്ട്‌ നേരത്തെ കോടതിയില്‍ ജാമ്യമായി സമര്‍പ്പിച്ചിരുന്നെങ്കിലും അതും കഴിഞ്ഞദിവസം തിരിച്ചുനല്‍കി.

പരാതിക്കാരനായ നാസില്‍ അബ്ദുള്ളയ്‌ക്ക്‌ കേസ്‌ തെളിയിക്കാനാവശ്യമായ രേഖകള്‍സമര്‍പ്പിക്കാനായില്ലെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ അജ്‌മാന്‍ കോടതി കേസ്‌ തള്ളിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക