Image

മരട്‌ ഫ്‌ളാറ്റ്‌: സുപ്രീംകോടതി വിധി കണ്ണില്‍ ചോരയില്ലാത്തതാണെന്ന്‌ കോടിയേരി

Published on 12 September, 2019
മരട്‌ ഫ്‌ളാറ്റ്‌: സുപ്രീംകോടതി വിധി കണ്ണില്‍ ചോരയില്ലാത്തതാണെന്ന്‌ കോടിയേരി
കോട്ടയം: മരട്‌ ഫ്‌ളാറ്റ്‌ പൊളിക്കുന്നത്‌ സംബന്ധിച്ച സുപ്രീംകോടതി വിധി കണ്ണില്‍ ചോരയില്ലാത്തതാണെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍.

ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ തെറ്റ്‌ ചെയ്‌തവരല്ല. തെറ്റ്‌ ചെയ്‌തവര്‍ക്കെതിരെയാണ്‌ നടപടി സ്വീകരിക്കേണ്ടത്‌.

നിയമം ലംഘിച്ചവര്‍ ഫ്‌ളാറ്റ്‌ നിര്‍മാതാക്കളാണ്‌. അവര്‍ക്കെതിരെയാണ്‌ നടപടി സ്വീകരിക്കേണ്ടതെന്നും കോടിയേരി പറഞ്ഞു.

ഇവരെ ഇനി ഒഴിപ്പിക്കേണ്ടി വന്നാല്‍ പുനരധിവസിപ്പിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ വേണ്ട വിധം ഇടപെട്ടിട്ടുണ്ട്‌. പക്ഷെ കോടതി കര്‍ശനമായ നിലപാടാണ്‌ സ്വീകരിച്ചതെന്നും കോടിയേരി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക