Image

കശ്‌മീര്‍ താഴ്‌വരയില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്‌ത്‌ യുപിയില്‍ തടവിലിട്ടത്‌ 300ഓളം കശ്‌മീരികളെ

Published on 12 September, 2019
കശ്‌മീര്‍ താഴ്‌വരയില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്‌ത്‌ യുപിയില്‍ തടവിലിട്ടത്‌ 300ഓളം കശ്‌മീരികളെ

ലഖ്‌നൗ: താഴ്‌വരയില്‍ നിന്ന്‌ അറസ്റ്റ്‌ ചെയ്‌ത്‌ യുപിയില്‍ തടവിലിട്ടത്‌ 300ഓളം കശ്‌മീരികളെ. ആഗ്രയില്‍ മാത്രം 85 പേരെയാണ്‌ പാര്‍പ്പിച്ചിരിക്കുന്നത്‌. കഴിഞ്ഞ വെള്ളിയാഴ്‌ച 29 പേരെ കൂടി ആഗ്ര ജയിലിലേക്ക്‌ എത്തിച്ചിരുന്നു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജയിലുകളില്‍ ഇത്തരത്തില്‍ കശ്‌മീരികളെ അടച്ചതായാണ്‌ റിപോര്‍ട്ടുകള്‍. കശ്‌മീരിനുള്ള പ്രത്യേക ഭരണഘടന പദവി റദ്ദാക്കിയതിനു പിന്നാലെ ആയിരക്കണക്കിനു പേരാണ്‌ കശ്‌മീരില്‍ അറസ്റ്റിലായത്‌.

ഇവരില്‍ 285 പേരെയാണ്‌ ഉത്തര്‍ പ്രദേശിലെ ജയിലുകളിലേക്ക്‌ മാറ്റിയത്‌. യുപി ജയിലുകളില്‍ കഴിയുന്ന കശ്‌മീരികളില്‍ ഭൂരിഭാഗവും 18നും 45നും ഇടയില്‍ പ്രായമുള്ളവരാണ്‌. 

നാഷണല്‍ കോണ്‍ഫറന്‍സ്‌, പിഡിപി തുടങ്ങിയ പാര്‍ട്ടികളിലെ നേതാക്കളും കോളേജ്‌ വിദ്യാര്‍ത്ഥികളും ഗവേഷണ വിദ്യാര്‍ത്ഥികളും പ്രഭാഷകരും അധ്യാപകരും വ്യവസായികളും ഇതില്‍ ഉള്‍പ്പെടും.കശ്‌മീര്‍ യുവാക്കളെ പ്രതിനിധാനം ചെയ്യുന്ന ഒരു സുപ്രീം കോടതി അഭിഭാഷകന്‍ വരെ ഇക്കൂട്ടത്തിലുണ്ട്‌.

കശ്‌മീര്‍ ജയിലുകളില്‍ നിന്നാണ്‌ ഇവരെ യുപിയിലേക്ക്‌ മാറ്റിയത്‌. കൂടുതല്‍ പേരെ ഇങ്ങോട്ട്‌ മാറ്റുമെന്നാണ്‌ അധികൃതര്‍ പറയുന്നത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക