മാര്‍ത്തോമാ സ്‌പെഷ്യല്‍ സഭ മണ്ഡല യോഗം ചേരുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
AMERICA
11-Sep-2019
പി.പി. ചെറിയാന്‍
AMERICA
11-Sep-2019
പി.പി. ചെറിയാന്‍

തിരുവല്ല : 2019 സെപ്റ്റംബര്‍ മാസം 12നു എപ്പിസ്‌കോപ്പല്‍ തെരഞ്ഞെടുപ്പിനു വേണ്ടി സഭാ പ്രതിനിധി മണ്ഡലം ചേരുന്നതിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായാതായി മാര്‍ത്തോമാ മെത്രാപ്പോലീത്ത യുമായി സ്ഥലം സന്ദര്‍ശിച്ച ശേഷം ഡാളസ്സില്‍ നിന്നുമുള്ള മണ്ഡല അംഗവും മാധ്യമ പ്രവര്‍ത്തകനുമായ ഷാജി രാമപുരം അറിയിച്ചു .ഇതുവരെ മണ്ഡലം നടത്തുന്നതിനെതിരായി കോടതികളില്‍ നിന്നും യാതൊരു നിയമതടസ്സവും ഉണ്ടായിട്ടില്ലെന്നും രാമപുരം പറഞ്ഞു.ശക്തമായ സുരക്ഷാ ക്രമീകരണമാണ് സജ്ജീകരിച്ചിരിക്കുന്നത് . നോര്‍ത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തില്‍ നിന്നുമുള്ള പ്രതിനിധികള്‍ ഭൂരിപക്ഷവും ഇതിനകം തന്നെ എവിടെ എത്തിച്ചേര്‍ന്നതായും ഷാജി പറഞ്ഞു.
എപ്പിസ്‌കോപ്പല്‍ തെരഞ്ഞെടുപ്പിനുവേണ്ടി ചേരുന്ന പ്രതിനിധി മണ്ഡല യോഗം പന്ത്രണ്ടാം തീയതി വ്യാഴാഴ്ചയും ആവശ്യമെങ്കില്‍ പതിമൂന്നാം തീയതി വെള്ളിയാഴ്ച രാവിലെയും നിയമാനുസരണം കൂടുന്നതിനും, 2018 19 വാര്‍ഷിക മണ്ഡലയോഗം സെപ്റ്റംബര്‍ 13 ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ നടത്തുന്നതിനും ആവശ്യമായ അറിയിപ്പുകള്‍ ഇതിനകം തന്നെ മണ്ഡലാംഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. കാര്യപരിപാടിയുടെ വിശദശാംശങ്ങളും പരസ്യപ്പെടുത്തിയിട്ടുണ്ട് .

.jpg)
നാലുപേരെ എപ്പിസ്‌കോപ്പല്‍ സ്ഥാനത്തേക്ക് എപ്പിസ്‌കോപ്പല്‍ നോമിനേഷന്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. റവ ഡോ. പി.ജി ജോര്‍ജ്, ദിവ്യശ്രീ റവ സാജു ടി. പാപ്പച്ചന്‍, റവ ഡോ. ജോസഫ് ഡാനിയേല്‍, റവ ഡോ. മോത്തി വര്‍ക്കി .നാലുപേരും തിരഞ്ഞെടുക്കപ്പെടുമെന്നാണ് വിശ്വസിക്കുന്നതെന്നു രാമപുരം പറഞ്ഞു

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments