സ്റ്റാഫ്‌ഫോര്‍ഡ് സിറ്റി മീഡിയ ഹൗസില്‍ കുട്ടികള്‍ക്കുവേണ്ടി മലയാളം ക്ലാസ് ആരംഭിച്ചു
AMERICA
11-Sep-2019
AMERICA
11-Sep-2019

ഹൂസ്റ്റണിലെ സ്റ്റാഫ്‌ഫോര്‍ഡ് സിറ്റിയിലുള്ള മീഡിയ ഹൗസില്‍ കുട്ടികള്‍ക്കുവേണ്ടി മലയാളം ക്ലാസ് ആരംഭിച്ചു. യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് സൗത്ത് ഏഷ്യന്‍ സ്റ്റഡീസ് വിഭാഗം ലക്ച്ചറര്‍ ഡോ. ദര്ശന മനയത്ത് സെപ്റ്റംബര്‍ ഒന്നിന് ക്ലാസ് ഉദ്ഘാടനം ചെയ്തു. ജര്‍മ്മനി, ഫ്രഞ്ച്, സ്പാനിഷ്, ലാറ്റിന്‍, എബ്രായ, എന്നീ ഭാഷകള്‍ സെക്കന്‍ഡ് ലാംഗ്വേജ് ആയി പഠിക്കുന്നതുപോലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ് ഓസ്റ്റീനില്‍ മലയാളം പഠിച്ചു ക്രെഡിറ്റ് നേടാന്‍ കഴിയുമെന്നും അവിടെയുള്ള ലൈബ്രറിയില്‍ പതിനായിരത്തോളം മലയാള പുസ്തകങ്ങള്‍ ലഭ്യമാണെന്നും ദര്ശന പറഞ്ഞു.
മാമ്മന്‍ മാത്യു അച്ചന്‍, തോമസ് കുമ്പളവയലില്‍ അച്ചന്‍, എബ്രഹാം തോട്ടത്തില്‍ അച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു. ഈശോ ജേക്കബ് ക്ലാസ് നയിച്ചു. മലയാള ഭാഷ പഠിക്കുന്നതിന്റെ പ്രേയോജനങ്ങള്‍ പ്രെയോജനങ്ങള്‍ ഈശോ വിശദീകരിച്ചു. ലോകത്തിലെ മുന്നൂറിലധികം ഭാഷകളില്‍ മുപ്പതാം സ്ഥാനമാണ് സംസാരിക്കുന്നവരുടെ എണ്ണത്തില്‍ മലയാളത്തിനുള്ളത്. മലയാളം പഠിക്കുന്നതിലൂടെ ആഗോളതലത്തില്‍ മുപ്പത്തഞ്ചു ദശലക്ഷത്തിലധികം ആളുകളാലോടു ആശയവിനിമയം നേടാനുള്ള കഴിവാണ് നേടുന്നത്, ഈശോ ജേക്കബ് വ്യക്തമാക്കി. ടെക്‌സസിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതലാണിതെന്നോര്‍ക്കുക.

.jpg)
ക്ലാസുകള്‍ക്കു അവസരമൊരുക്കിയിരിക്കുന്ന ഇന്‍ഡോ അമേരിക്കന്‍ ബിസിനസ് ഫോറത്തിന്റെ പ്രസിഡന്റ് തോമസ് വര്‍ക്കി സ്വാഗതവും സെക്രട്ടറി നവീന്‍ നന്ദിയും പറഞ്ഞു.
ഏഴു മുതല്‍ പത്തൊന്‍പതു വരെ പ്രായമുള്ളവര്‍ക്ക് മാതാപിതാക്കളോടൊപ്പം ക്ലാസ്സില്‍ പങ്കെടുക്കാം. ആറു മാസത്തേക്ക് എല്ലാ ഞായറാഴ്ചയും 2 - 5 pm ക്ലാസ്സുകള്‍ ഉണ്ടായിരിക്കും. ഗിരിജ നായര്‍, കുഞ്ഞുമോള്‍ ജോണ്‍സന്‍, റവ ഫാ.തോമസ് അമ്പലവയലില്‍, ഈശോ ജേക്കബ്, ജെയിംസ് ചാക്കോ, റോയ് തോമസ് തുടങ്ങിയ പരിചയസമ്പന്നരായ അദ്ധ്യാപകര്‍ ക്ലാസുകള്‍ എടുക്കും.
സാധാരണ സംഭാഷണങ്ങള്‍ക്കുള്ള പരിചയം കുട്ടികള്‍ക്കുണ്ടാക്കുകയാണ് ലക്ഷ്യം. മലയാളം പഠിക്കുന്നതിന്റെ പ്രാധാന്യം, അക്ഷരങ്ങള്‍, അക്കങ്ങകള്‍, വാക്കുകള്‍, ശൈലികള്‍, കുട്ടികവിതകള്‍, എണ്ണം, തുണ്ടങ്ങിയവ അവര്‍ പരിശീലിക്കും.
മലയാളത്തില്‍ താല്പര്യമുള്ള സുഹൃത്തുക്കളുണ്ടാവും. ഇവിടെയും നാട്ടിലുമുള്ള ബന്ധുക്കളുമായി സംസാരിക്കാന്‍ ആത്മവിശ്വാസം നേടും. ഡിജിറ്റല്‍ അഡിക്ഷനില്‍ നിന്ന് കുറെ സമയത്തേയ്‌ക്കെങ്കിലും അവര്‍ വിമുക്തരാകും.
വളരെ തുച്ഛമായ ഫീസ് മാത്രമേയുള്ളു.
മീഡിയ ഹൌസ് അഡ്രസ്: Media House, 445 Murphy Rd, Suite 500 D, Stafford TX 77477.
For more information: Suresh Ramakrishnan 832-451-8652, Mysore Thampy 281-701-3230, Easo Jacob 832-771-7646.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments