Image

പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും വിസ്മയമായി മാവേലി വെപ്പ്‌വള്ളത്തില്‍ അമേരിക്കയില്‍

ജീമോന്‍ റാന്നി Published on 11 September, 2019
പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും വിസ്മയമായി മാവേലി വെപ്പ്‌വള്ളത്തില്‍ അമേരിക്കയില്‍
ലീഗ് സിറ്റി (ടെക്‌സാസ്): വൈവിധ്യമായ കാഴ്ചകള്‍ ഒരുക്കി എന്നും അമേരിക്കന്‍ മലയാളിസമൂഹത്തിനു മാതൃകയായി നിലകൊള്ളുന്ന മലയാളികളുടെ ഒരു ചെറു കൂട്ടായ്മയായ മലയാളി സമാജം ഓഫ് ലീഗ് സിറ്റി പൊന്നോണത്തെ വരവേറ്റു.

ടെക്‌സാസ് സിറ്റിയില്‍ നിന്നും ജലമാര്‍ഗ്ഗം വെപ്പ് വള്ളത്തില്‍ എത്തിയ മാവേലിയെ ലീഗ് സിറ്റി മലയാളികള്‍ ചെണ്ടമേളത്തിന്‍റെയും, താലപ്പൊലിയുടെയും അകമ്പടിയോടെ ഘോഷയാത്രയായി ലീഗ് സിറ്റിയിലുള്ള വാള്‍ട്ടര്‍ ഹാള്‍ പാര്‍ക്ക് ഓഡിറ്റോറിയത്തിലേക്ക് ആനയിച്ചു. ഘോഷയാത്രയോടുപ്പമുണ്ടായിരുന്ന തനതു കേരള കലാരുപമായ പുലികളി സ്വദേശികളില്‍ അതിശയം ജനിപ്പിച്ചു.

അത്തപ്പൂക്കളവും, നിറപറയും, നിലവിളക്കും,  അര്‍പ്പുവിളികളുമായി കേരളത്തനിമ ഒട്ടും വെടിയാതെ വിപുലമായ സജ്ജീകരണങ്ങളാണ് ലീഗ് സിറ്റി മലയാളികള്‍ മാവേലിത്തമ്പുരാനെ വരവേല്‍ക്കാനായി ഒരുക്കിയിരുന്നത്.

നാടന്‍പാട്ടുകള്‍ക്കും വിവിധതരം കലാവിരുന്നുകള്‍ക്കും ശേഷം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിക്കപ്പെട്ട വടംവലിയും മറ്റു  വിവിധതര  മത്സരങ്ങളും ഓണാഘോഷത്തിന്‍റെ ഭാഗമായി. തുടര്‍ന്ന് മത്സരങ്ങളിലെ വിജയികള്‍ക്ക് സമ്മാനദാനവും നിര്‍വഹിക്കപ്പെട്ടു.

ഉച്ചയോടെ രാജേഷ് ആഷ്‌ലിപോയിന്റ് തയ്യാറാക്കിയ പതിനെട്ടോളം വിഭവങ്ങള്‍ ഉള്‍കൊള്ളിച്ചു മലയാളികള്‍ക്ക് പ്രിയപ്പെട്ട നാടന്‍ വാഴയിലയില്‍ വിളമ്പിയ രുചികരമായ സദ്യ ഏവരും ആസ്വദിച്ചു.

ലീഗ് സിറ്റിയിലെ എല്ലാ മലയാളികളും ജാതി മത ഭേദമന്യേ ആവേശപൂര്‍വം മറ്റെല്ലാ പരിപാടികളും മാറ്റിവെച്ചു കാത്തിരുന്ന് പങ്കെടുക്കുന്ന ഒന്നാണ് ഓണാഘോഷം.

പരിപാടിയുടെ ഗ്രാന്‍ഡ് സ്‌പോണ്‍സറായ ഹെന്രി പോള്‍ അബാക്കസ് ട്രാവെല്‍സ് സി ഇ ഓ യില്‍ നിന്നും ലീഗ് സിറ്റിയുടെ പ്രതിനിധികളായ രാജേഷ് പിള്ള, ബിജി കൊടകേരില്‍ എന്നിവര്‍ സംഭാവന ഏറ്റുവാങ്ങി.

പരിപാടികള്‍ക്ക് ബിനീഷ് ജോസഫ്, സോജന്‍ ജോര്‍ജ്, ഡോ.രാജ്കുമാര്‍ മേനോന്‍ , ഡോ.നജീബ് കുഴിയില്‍, മാത്യു പോള്‍ , വിനേഷ് വിശ്വനാഥന്‍, രാജന്‍കുഞ്ഞു ഗീവര്‍ഗീസ് , ഷിബു ജോസഫ് , ടെല്‍സണ്‍ പഴമ്പിള്ളി , കൃഷ്ണരാജ് കരുണാകരന്‍ , ബിജോ സെബാസ്റ്റ്യന്‍, ഡോ. ജേക്കബ് തെരുവത്ത്, സോജന്‍ പോള്‍, പ്രതാപന്‍ തേരാട്ടു, റോബി തോമസ്, ജോമോന്‍ ജേക്കബ് എന്നിവര്‍ നേതൃത്വം കൊടുത്തു.

പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും വിസ്മയമായി മാവേലി വെപ്പ്‌വള്ളത്തില്‍ അമേരിക്കയില്‍പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും വിസ്മയമായി മാവേലി വെപ്പ്‌വള്ളത്തില്‍ അമേരിക്കയില്‍പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും വിസ്മയമായി മാവേലി വെപ്പ്‌വള്ളത്തില്‍ അമേരിക്കയില്‍പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും വിസ്മയമായി മാവേലി വെപ്പ്‌വള്ളത്തില്‍ അമേരിക്കയില്‍പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും വിസ്മയമായി മാവേലി വെപ്പ്‌വള്ളത്തില്‍ അമേരിക്കയില്‍പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും വിസ്മയമായി മാവേലി വെപ്പ്‌വള്ളത്തില്‍ അമേരിക്കയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക