ലോസ് ആഞ്ചെലെസ് : ആഗസ്റ്റ് ഇരുപത്തി രണ്ടു മുതല്‍ സെപ്റ്റംബര്‍ പത്തുവരെ നീണ്ട അമേരിക്ക ന്‍സന്ദര്‍ശനത്തിന്റെ ഭാഗമായി മിസോറം മുന്‍ ഗവര്‍ണറും സാമൂഹ്യപ്രവര്‍ത്തകനു ംബിജെപി നേത ാവുമായ കുമ്മനം രാജശേഖരന്റെ മൂന്നുദിവസം നീണ്ടുനിന്ന ലോസ്ആഞ്ചെലെസ് സാന്ദര്‍ശനം പൂര്‍ത്തിയായി.
സെപ്റ്റംബര്‍ അഞ്ചിനു ലോസ്ആഞ്ചലസിലെത്തിയ അദ്ദേഹത്തെ മലയാളിഅസോസിയേഷനായ ഓംമിന്റെ ഭാരവാഹികള്‍ സ്വീകരിച്ചു. പിന്നീട് ഹോളിവുഡിലെ വേദാന്ത സൊസൈറ്റി സന്ദര്‍ശിച്ചു ശ്രീരാമകൃഷ്ണ മിഷന്റെഅമേരിക്കയിലെ പ്രവര്‍ത്തങ്ങളെക്കുറിച്ചു മ സ്സിലാക്കി. സ്വാമിസര്‍വവേദാനന്ദയുടെയും സ്വാമി സത്യമായാനന്ദയുടെയും നേതൃത്വത്തില്‍ സ്വാമിമാര്‍ ആശ്രമത്തിന്റെ ചരിത്രവും പ്രവര്‍ത്തനവും വിവരിച്ചു.
സെപ്റ്റംബര്‍ ആറിന് സാന്‍ഡിയാഗോയിലെ ജനിതകഗവേഷണ സ്ഥാപനമായ ഇല്യൂമിന സന്ദര്‍ശിച്ചുജനിതക ഗവേഷണത്തില്‍ കേരളത്തിനു പ്രയോജനപ്പെടുന്ന സംയുക്ത സംരഭങ്ങള്‍ക്കു തുടക്കമിട്ടു. അവിടത്തെ കേരളകള്‍ച്ചറല്‍ ആന്‍ഡ് ലിറ്റററി ക്ലബ്ബിന്റെ സംഘടിപ്പിച്ച മലയാളിസംഗമത്തില്‍ പ്രവാസികളുമായി സംവദിച്ചു.
ഏഴിനു കാലത്തു ഇര്‍വൈനിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എഞ്ചിനീറിയറിങ് വിഭാഗം സന്ദര്‍ശിച്ചു വിദഗ്ധരുമായി ചര്‍ച്ചനടത്തി. വിഭാഗം മേധാവിയും മലയാളിയുമായപ്രോ. ജയകൃഷ്ണന്‍ പ്രശ്‌നങ്ങളെ പ്രായോഗികമായി സമീപിച്ചുകൊണ്ടു, കേരളത്തിന ുസ്വീകാര്യമായ റോഡ്- ട്രാസ്‌പോര്‍ട്ടേഷന്‍ മാതൃകകള്‍ വിശദീകരിച്ചു. പിന്നീട് പസദീനയിലെ വിവേകാനന്ദ ഗൃഹം സന്ദര്‍ശിച്ചശേഷം 'കല' ഒരുക്കിയ ഓണാഘോഷങ്ങളില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ഓണസന്ദേശംനല്‍കി.
വൈകിട്ട് ഇര്‍വൈനില്‍ പ്രവാസി ഭാരതീയരുടെ സംഗമത്തില്‍ സംസാരിച്ചഅദ്ദേഹം കേരളത്തിലെ പാരിസ്ഥിതികപ്രശ്‌നങ്ങളില്‍ താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. കുട്ടികളടക്കമുള്ള ശ്രോതാക്കളുടെചോദ്യങ്ങള്‍ക്കു ഉത്തരംനല്‍കാനും അദ്ദേഹം സമയംകണ്ടെത്തി. ജന്മഭൂമിപത്രാധിപര്‍ ശ്രീകുമാറും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്
സന്ദര്‍ശനംവിജയിപ്പിക്കുന്നതിന് സഹകരിച്ചഎല്ലാവര്‍ക്കും രവിവെള്ളത്തിരി, രാംദാസ് പിള്ള, വിനോദ് ബാഹുലേയന്‍ എന്നിവര്‍നന്ദിഅറിയിച്ചു.