Image

ലോകമെമ്പാടുള്ള മലയാളികള്‍ക്ക് ഫോമായുടെ ഓണാശംസകള്‍

പന്തളം ബിജു തോമസ്, പി.ആര്‍.ഒ Published on 10 September, 2019
ലോകമെമ്പാടുള്ള മലയാളികള്‍ക്ക്  ഫോമായുടെ ഓണാശംസകള്‍
ഡാളസ്: കാലവര്‍ഷം മാറി, മാനം തെളിഞ്ഞു, സമ്പത്തും സമൃദ്ധിയും ക്ഷേമ, ഐശ്വര്യാദികളും പ്രദാനംചെയ്ത് ഓണമെത്തി. മലയാളികളുടെ മനം കവര്‍ന്ന് മാവേലി മന്നനുമെത്തി. പണ്ഡിതന്റെയും, പാമരന്റെയും കുചേലന്റെയും, കുബേരന്റെയും, അങ്ങനെ സകല മനുഷ്യരുടേയും മനസില്‍  സന്തോഷം.

ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ എല്ലാവര്‍ക്കും സന്തോഷത്തിന്റെയും, ഐശ്വര്യത്തിന്റെയും സുകൃതം പേറുന്ന ഓണാശംസകള്‍ അറിയിച്ചു.

മഹാബലി ചക്രവര്‍ത്തിയുടെ നന്മകള്‍ മാത്രം ശിരസ്സാ വഹിക്കുന്നവരാണ് നമ്മള്‍. എല്ലാവരെയും ഒരുപോലെ കാണുക, സ്‌നേഹിക്കുക, സഹായിക്കുകയെന്നത് ഓണത്തിന്റെ സന്ദേശമാണ്. ജാതി മത ഭേദമെന്യേ, പ്രളയ ദുരിത കയത്തില്‍ നിന്നും ഒറ്റകെട്ടായി നമ്മള്‍ നീന്തിക്കയറി കരുപ്പിടിപ്പിച്ച ഈ ഓണം അനേകം കുടുംബങ്ങള്‍ക്ക് അത്താണിയാകുവാന്‍ ഫോമാ മുഖാന്തരമായി. ഈ ഓണം അവര്‍ക്കു മധുരക്കനിയാണ്. അവരുടെ സന്തോഷത്തില്‍, നമ്മള്‍ക്കും ഒത്തൊരുമിച്ചു ഈ ഓണ വേളയില്‍പങ്കുചേര്‍ന്ന് ആഘോഷിക്കാം.

ലോകത്തിന്റെ നാനാഭാഗത്തായി അധിവസിക്കുന്ന എല്ലാ മലയാളികള്‍ക്കും, ഫോമാ വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു,സെക്രട്ടറി ജോസ് ഏബ്രഹാം, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, റീജിയണല്‍ വൈസ് പ്രെസിഡെന്റുമാര്‍, നാഷണല്‍ കമ്മറ്റി അംഗങ്ങള്‍എന്നിവര്‍ ഒത്തോരുമിച്ച്ഓണാംശംസകളേകി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക