Image

വന്ദ്യ പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ ഫിലാഡല്‍ഫിയയില്‍ പ്രസംഗിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 10 September, 2019
വന്ദ്യ പൗലോസ് പാറേക്കര കോര്‍എപ്പിസ്‌കോപ്പ  ഫിലാഡല്‍ഫിയയില്‍ പ്രസംഗിക്കുന്നു
ഫിലാഡല്‍ഫിയ: സുപ്രസിദ്ധ കണ്‍വെന്‍ഷന്‍ പ്രാസംഗികനും പ്രമുഖ വേദപണ്ഡിതനും ചിന്തകനുമായ വന്ദ്യ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പയുടെ ദൈവവചന പ്രഘോഷണം ശ്രവിക്കുവാന്‍ ഫിലാഡല്‍ഫിയ നിവാസികള്‍ക്ക് അവസരം ഒരുങ്ങുന്നു.

ഫിലാഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ ഇടവകയില്‍ സെപ്റ്റംബര്‍ 15 (ഞായര്‍)  വന്ദ്യ പൗലോസ് പാറേക്കര കോറെപ്പിസ്‌കോപ്പ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കുകയും തുടര്‍ന്ന് ദൈവവചന പ്രഘോഷണവും നടത്തുന്നതാണ്. വന്ദ്യ കോര്‍എപ്പിസ്‌കോപ്പ നേതൃത്വം നല്‍കുന്ന വിശുദ്ധ കുര്‍ബ്ബാനയിലും ദൈവവചന പ്രഘോഷണത്തിലും വന്നു പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും ഇടവക വികാരി ബഹു. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി അച്ചന്‍ ക്ഷണിക്കുന്നു.

രാവിലെ 9.30 വിശുദ്ധ കുര്‍ബ്ബാന 12.30 ദൈവവചന പ്രഘോഷണം.  
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി 732 272 6966, സാബു ജേക്കബ് 215 833 7895, ഏലിയാസ് പോള്‍ 267 262 0179

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക